എങ്ങനെ എങ്കിലും ഇന്ത്യൻ മണ്ണിൽ കടന്നു കയറിയാൽ മതി എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ചൈന. അതിനു വേണ്ടിയുള്ള അവരുടെ കുൽസിത പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. അത് പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയതാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെയും കേന്ദ്രസർക്കാറിന്റേയും ചുട്ട മറുപടിയും പ്രവർത്തിയും കാരണം ചൈനക്ക് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല.
അത്തരത്തിലുള്ള 8200 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയുമായി ചൈന വീണ്ടും വന്നു. ഇന്ത്യ വീഴുമെന്നു കരുതി വലിയ മോഹങ്ങളുമായി വന്ന ചൈനക്ക് മുഖത്ത് അടിച്ചപോലെ ഒരു താകീത് നൽകിയിരിക്കുകയാണ് ഇന്ത്യ. ചൈനയുടെ ഇലക്ട്രിക്ക് കാർ നിർമാണ കമ്പനിയായ BYD മോട്ടോർസ് ആണ് ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ എത്തിയത് ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമിച്ചു നിരത്തിൽ ഇറക്കുകയായിരുന്നു ലക്ഷ്യം.
ഹൈദരാബാദിലെ മേഘ ഇൻഫ്രാസ്റ്റ്‌സർ എന്ന കമ്പനിയുമായി ചേർന്നായിരുന്നു BYD മോട്ടോർസിന്റെ പദ്ധതി. പ്രോമോഷൻ ഓഫ് ഇൻഡസ്ടറി ആൻഡ് ഇന്റേണൽ ട്രേഡിനാണ് കമ്പനിയുടെ അപേക്ഷ ലഭിച്ചത്.100 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 8200 കോടി രൂപയായിരുന്നു ഈ പ്രൊജക്റ്റ്. ഈ പദ്ധതി കേന്ദ്രസർക്കാർ വിശദമായി പരിശോദിച്ചു. കേന്ദ്ര ധന വിദേശ്യ കാര്യാ മന്ത്രലയങ്ങൾ ഈ പദ്ധതിയുടെ വരും വരായ്കകകളെ കുറിച്ച് പഠിച്ചു. വിവിധ വകുപ്പുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങൾ തേടി. ഈ ചർച്ചകളിൽ എല്ലാം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉയർന്നു.
ഇന്ത്യയിലേക്കു വാൻ നിക്ഷേപം വരും, അത് നല്ല വശം എന്നാൽ മറു വശം ഇന്ത്യക്കു വലിയ ആശങ്ക ആണ് ഉയർത്തുന്നത്. ചൈനീസ് കമ്പനികളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് വലിയ അപകടം ആണ് എന്നായിരുന്നു രണ്ടു മന്ത്രാലയങ്ങളുടെയും വിലയിരുത്തൽ. കേന്ദ്രസർക്കാരിന് ഈബോധ്യമുള്ളതുകൊണ്ട് ഇക്കാര്യത്തിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഫാക്ടറികുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു.
ഇന്ത്യയിൽ അതിവേഗം കുതിക്കുകയാണ് ഓട്ടോ മൊബൈൽ മേഖല. യൂറോപ്പിൽ അടക്കം ശക്തമായ സാനിധ്യം ഉള്ള കമ്പനിയാണ് BYD മോട്ടോർസ്. ഇന്ത്യൻ വിപണിയിൽ കരുത്തുകാട്ടുന്നത് ലോകത്ത് തന്നെ സുപ്രധാനമാണെന്ന് തിരിച്ചറിവാണ് BYDയെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവിടെ നിർമിക്കുന്നില്ലെങ്കിലും രണ്ട് ഇലക്ട്രിക് കാർ മോഡലുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നുണ്ട് ചൈന. ഒരു ഇലട്രിക് സെഡാൻ ഇന്ത്യയിലേക്ക് എത്തിക്കുവാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ തദ്ദേശിയമായി നിർമിച്ചാൽ വിലക്കുറച്ച് വിൽക്കുവാനും വിപണി ഉയർത്തുവാനും കമ്പനിക്ക് സാധിക്കും. ഇത് ലാഭത്തിലും വിപണി മേധാവിത്യത്തിലും ഗുണകരമാണ്. ഇപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണ കമ്പനികളിൽ ഒന്നാണ് BYD. ഇന്ത്യയിൽ പ്രതിവർഷം 15000 കാറുകൾ നിർമിക്കുവാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. ഇതിനുള്ള പദ്ധതിയായിരുന്നു അവർ സമർപ്പിച്ചത്. മൂന്ന് വർഷം മുമ്പ് അതായത് 2020ൽ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തിൽ കേന്ദ്രം ചില മാറ്റം വരുത്തിയിരുന്നു.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്ത് നിന്നുള്ള നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മാറ്റം. ചൈനയെലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഈ മാറ്റം. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം നടക്കുന്നതിനാൽ ഇന്ത്യയിലെ കമ്പനികൾ വാങ്ങാനോ, നിക്ഷേപം സ്വീകരിക്കുവാനോ, കമ്പനികൾ തുടങ്ങാനോ നിയന്ത്രണം ഉണ്ട്. ഇത് തന്നെയാണ് BYDയുടെ കാര്യത്തിലും ചൂണ്ടിക്കാട്ടിയത്. നേരത്തെ മറ്റൊരു ചൈന കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിനെ എതിർക്കുകയായിരുന്നു. എന്നാൽ BYD കമ്പനിക്ക് ഇന്ത്യയിലേക്ക് കാർ ഇറക്കുമതി തുടരാം, ഇവിടെ നിർമിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇവർ കൊണ്ടുവരുന്ന കോടികളേക്കാൾ വലുതാണ് ഇന്ത്യയ്ക്ക് രാജ്യ സുരക്ഷ.