മാറി വരുന്ന ലോക ക്രമത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുകയാണ്. പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നും വൈദ്യുതിനിര്‍മാണത്തിലേക്കും കൂടുതല്‍ ശ്രദ്ധിക്കുകയാണ് ലോകം. ഉയര്‍ന്നുവരുന്ന കാലാവസ്ഥ വ്യതിയാനം തന്നെയാണ് കല്‍ക്കരി, പ്രെട്രോള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാന്‍ കാരണം. എന്നാല്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ Unéole ഒരു നിശബ്ദ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്.
ശബ്ദത്തിന്റെ ശല്യം ഇല്ലാതെ സൗരോര്‍ജ്ജവും കാറ്റും ഉപയോഗിച്ച് സംയോജിത സമ്മിശ്ര ഊര്‍ജ്ജ സംവിധാനം വികസിപ്പിക്കുകയാണ് കമ്പനി. സൗരോര്‍ജ്ജ പാനലുകളും വിന്‍ഡ് ടര്‍ബൈനുകളും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. പുതിയ ഈ കണ്ടുപിടുത്തം വഴി 40 ശതമാനം അതിക വൈദ്യുതി ഉത്പാദനം നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഈ സാങ്കേതി വിദ്യയിലൂടെ സാധിക്കും.
അതേസമയം രണ്ട് പുനരുല്പാദന ഊര്‍ജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കുന്നത് വഴി കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കുറഞ്ഞ കാര്‍ബണ്‍ ഉറപ്പാക്കുവാന്‍ റീസൈക്കിള്‍ ചെയ്ത അലുമിനിയം, സ്റ്റില്‍ എന്നിവ ഉപയോഗിച്ചാണ് ടര്‍ബൈനുകളുടെ നിര്‍മാണം.