നമ്മള്‍ എല്ലാവരും എ ഐ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും എ്‌നാല്‍ രാജ്യസ്‌നേഹവും ദേശീയതയും കൂടി ഒരു മിച്ച് ചേര്‍ത്ത എ ഐ ചിത്രങ്ങള്‍ കണ്ടാലോ, അതിന്റെ സന്തോഷം വളരെ വലുതാണ്. ഇന്ത്യയിലെ 140 കോടി ജലങ്ങളും ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്ന നിമിക്ഷത്തിനായി കാത്തിരിക്കുകയാണ്. ആ ധന്യ നിമിഷത്തില്‍ പങ്കാളികളായി സന്തോഷിക്കുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നി വരെ എ ഐ സാങ്കേതിക വിദ്യയുടെ ആവിഷ്‌കാരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്തെ ആദ്യ റോക്കറ്റ് വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് അബ്ദുള്‍ കലാം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് പിന്നിലെ ചാലകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അതേസമയം ഇന്ത്യ ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നാണ് വിക്രം സാരാഭായി അറിയപ്പെടുന്നത്. 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വിക്രം സാരാഭായ് വഹിച്ചു. പിന്നീട് അത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായി മാറുകയായിരുന്നു.
ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണവും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കള്‍ വികസിപ്പിച്ചതും യുആര്‍ റാവുവിന്റെ നേതൃത്വത്തിലാണ്. പി എസ് എല്‍ വി വിജയകരമായി 1990ല്‍ വിക്ഷേപിച്ചതാണ് ഡോക്ടര്‍ സതീഷ് ധവാന്റെ വലിയ നേട്ടം. 1972 മുതല്‍ 1984വരെ ഇസ്‌റോയുടെ ചെയര്‍മാനായിരുന്നു സതീഷ് ധവാന്‍.