ഇന്ത്യന്‍ സൈന്യത്തെ ലോക ശക്തിയാക്കുവാനുള്ള സുപ്രധാന നീക്കവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിനായി മോദി സര്‍ക്കര്‍ക്കാ കൊണ്ടുവന്ന ബില്ലായ ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ ബില്‍ 2023 രാജ്യസഭയില്‍ പാസായി. മൂന്ന് സേനകളും തമ്മില്‍ മികച്ച ഏകോപനം സൃഷ്ടിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യ എത് യുദ്ധവും നേരിടാന്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
പുതിയ ബില്‍ ഇന്ത്യന്‍ സൈനിക പരിഷ്‌കാരങ്ങളിലെ നാഴിക കല്ലാകുമെന്നാണ് വിലയിരുത്തുന്നത്. ലോക്‌സഭയും രാജ്യസഭയും പാസാക്കി ഈ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിയമമാകും. കേന്ദ്ര സുരക്ഷാ സേനയിലെ സൈന്യകര്‍ക്കും കര, വ്യോമ, നാവിക സേനകളിലെ സൈനികര്‍ക്കും ഈ നിയമം ബാധകമാണ്. ബില്‍ നിയമമാകുന്നതോടെ മൂന്ന് സൈന്യത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒരു ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ രൂപികരിക്കും.
മൂന്ന് സേനകളില്‍ നിന്നുമാണ് രണ്ട് പേര്‍ വീതം ഉണ്ടാകും. സായുധ സേനയിലെ അച്ചടക്കം ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അതേസമയം മൂന്ന് സേന വിഭാഗങ്ങളുടെയും ഒരുമിച്ചുള്ള നീക്കത്തിന് ബില്ല് ഗുണം ചെയ്യും. ആദ്യ ഇന്റര്‍ഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യം ജയ്പൂര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതിന് ശേഷം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്തണ്‍ തീയറ്റര്‍ കമാന്‍ഡും കര്‍ണാടകയിലെ കാര്‍വാര്‍ ആസ്ഥാനമായി മാരിടൈം തീയറ്റര്‍ കമാഡും നിലവില്‍ വരും. തീയറ്റര്‍ കമാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യുദ്ധ സമയങ്ങളില്‍ ശത്രിക്കളെ കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നതിനും മൂന്ന് സൈന്യത്തിന്റെയും ആയുധങ്ങള്‍ ഒരു മിച്ച് ഉപയോഗിക്കുന്നതിനും ഇതുവഴി സാധിക്കും. പാക്കിസ്ഥാനുമായി 1999ല്‍ യുദ്ധം ഉണ്ടായതിന് ശേഷം രൂപീകരിച്ച കമ്മിറ്റികള്‍ സി ഡി എസ്, തിയറ്റര്‍ കമാന്‍ഡ് എന്നി വരൂപികരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.