പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതികൾ ഓരോന്ന് ആയി നടപ്പിലാക്കികൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ ഒരു സ്വപ്ന പദ്ധതി കൂടി പൂർത്തിയാകുകയാണ്. ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലത്തിന്റെ നിർമ്മാണം എപ്പോൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഒരുപാടു സവിശേഷതകളുണ്ട് ഈ പാലത്തിനു. ഒരു ആധുനിക എഞ്ചിനീയറിംഗ് വിസ്മയം ആണ് മോഡി അവിടെ ഒരുക്കുന്നത്. ഇത് ഗുജറാത്തിന്റെ മാത്രം അല്ല ഭാരതത്തിന്റെ തന്നെ അഭിമാന സ്തംഭങ്ങളിൽ ഒന്നായിമാറും.
ഗുജറാത്ത് മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരവധിവികസന പദ്ധതികൾ ആണ് ആ സംസ്ഥാനത്തിൽ നടപ്പിലാക്കികൊണ്ട് ഇരിക്കുന്നത് .ഗുജറാത്തിലെ ചരിത്രപരവും അതോടൊപ്പം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നതിനായി ധാരാളം വികസന പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ എല്ലാം ഗുജറാത്തിൽ നിർമാണ പ്രവർത്തനത്തിലാണ്. വിനോദസഞ്ചാര ഹബ് ആക്കി ഗുജറാത്തിനെ മാറ്റുക എന്നതും സർക്കാരിന്റെ സ്വപ്നം ആണ്.
ഈ പദ്ധതിയിൽ പെട്ടതാണ് നമ്മൾ എപ്പോൾ ഡിസ്‌കസ് ചെയുന്ന ഓഖ-ബെയ്ത് ദ്വാരക പാലം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നന പദ്ധതികളിൽ ഒന്ന് ആയിട്ടാണ് ഏത് അറിയപ്പെടുത്താണ് അതുകൊണ്ട് ഈ അതിമോഹ പദ്ധതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.കൃഷ്ണന്റെ ഭൂമി ,ദേവഭൂമി എന്നൊക്കെ അറിയപ്പെടുന്ന സ്ഥാലം ആണ് ബെയ്ത് ദ്വാരക. ഗുജറാത്തിലെ മനുഷ്യവാസമുള്ള ഏറ്റവും വലിയ ദ്വീപുകളിൽ ഒന്നാണ് ഈ പട്ടണം. ഓഖയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകാലമാണ് ബെറ്റ് ദ്വാരക സ്ഥിതിചെയ്യുന്നത്. .ഓഖയ്ക്കും ബെയ്റ്റ് ദ്വാരകയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ ഫെറി ബോട്ടുകളെ ആയിരുന്നു ആളുകൾക്ക് ആശ്രയിച്ചിരുന്നത്.
ഒരു ദ്വീപിൽ ഉള്ള ജനങ്ങൾക്കു പാലം ഇല്ലാതെ മറ്റു സ്ഥലങ്ങളേലേക്കുള്ള യാത്ര ബുദ്ധിമുട്ടു നിറഞ്ഞതാണ്. ഈ പുതിയ പാലം പൂർത്തിയാകുന്നതോടെ ആ പ്രശ്നത്തിന് പരിഹാരം ആവും. എന്ന് മാത്രം അല്ല അവിടത്തെ ആൾക്കാരുടെ ജീവിതം തന്നെ മാറും. 2320 മീറ്റർ നീളമുള്ള ഈ പാലം. 978 കോടി രൂപ മുതൽ മുടക്കിലാണ് നിർമിക്കുന്നത്, ആധുനിക ഹോക്ക് ക്രെയിനുകൾ ഉപയോഗിച്ച് കടലിൽ നിർമ്മിച്ച 38 തൂണുകളാണ് പാലത്തെ താങ്ങി നിറുത്തുന്നത്. 900 മീറ്റർ കേബിൾ സ്റ്റേഡ് വിഭാഗത്തിനായി മാറ്റിയിട്ടുണ്ട്. 500 മീറ്ററാണ് പാലത്തിന്റെ പ്രധാനപ്പെട്ട ഇടയകാലം. ഇത് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
സന്ദർശകർക്കായി പ്രതേകം പാർക്കിങ് ഏരിയ ഓഖയിൽ ഒരുക്കിയിട്ടുണ്ട്. 130 മീറ്റർ ഉയരത്തിൽ നിൽക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് പൈലോണുകളാണ് പാലത്തിന്റെ പ്രധാന സ്പാനിലുള്ളത്. 27.2 മീറ്റർ വീതിയിൽ നാലുവരിപ്പാലത്തിൽ ഇരുവശത്തുമായി 2.50 മീറ്റർ ഇടയുണ്ട് അടിപ്പാതകൽ ഉണ്ടായിരിക്കും. നടപ്പാതയിൽ സോളാർ പാനലുകൾ സ്ഥാപിക്കുo, പാലത്തിലുന്ന ലൈറ്റിംഗിനായി 1 മെഗാവാട്ട് വൈദ്യുതി ആണ് ഉൽപ്പാദിപ്പിക്കുക, ഈ ബ്രിഡ്ജിലെ ലൈറ്റിംഗ് പൂർണമായും സോളാർ എനർജി ഉപഗോഗിച്ചാണ് പ്രവർത്തിക്കുക. ഓഖയിലുള്ള വൈദ്യുതി ഉപയോഗം പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്
വിനോദസഞ്ചാരികൾക്കായി പാലത്തിൽ 12 സ്ഥലങ്ങളിൽ വ്യൂ ഗാലറികൾ സ്ഥാപിക്കും, അതിമനോഹരമായ കാഴ്ചകൾ നൽകുന്നതാണ്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികളുടെ തിരക്ക് ആവും ഭാവിയിൽ. വൈകുന്നേരവും സന്ധ്യാസമയവും രാത്രിയുമുക്കൊക്കെ കൂടുതൽ മനോഹരമാകുന്നതിനായി പാലത്തിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കും.
2018 മാർച്ചിലാണ് ഈ പദ്ധതി ആരംഭിച്ച്. മൊത്തം 92% നിർമാണപ്രവർത്തനങ്ങളും ഇപ്പോൾ വിജയകരമായി പൂർത്തിയാക്കി. 2023 ഒക്ടോബറിൽ പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്നേച്ചർ ബ്രിഡ്ജ് ഗുജറാത്തിന്റെ വികസന യാത്രയിലെ ഒരു മഹത്തായ നാഴികക്കല്ലാണ്, ഇത് ഓഖയ്ക്കും ബെയ്റ്റ് ദ്വാരകയ്ക്കും ഇടയിലുള്ള യാത്ര കൂടുതൽ കാര്യക്ഷമാക്കും. തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ഈ പാലം ഉപകാരപ്രദമാകും.