ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന് ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന് സാധിച്ചിട്ടുള്ളത്. സമുദ്ര പരിവേക്ഷങ്ങള് ലോകത്തെ പലപ്പോഴായി നടക്കുന്നുണ്ട്. അത്തരത്തില്‍ വലിയ ഒരു പരിവേക്ഷണത്തിനാണ് ഇപ്പോള്‍ ഇന്ത്യയും തയ്യാറെടുക്കുന്നത്.
സമുദ്ര ഗവേഷണം, സമുദ്രവിഭവങ്ങള്‍ കണ്ടെത്തുക എന്നീ ലക്ഷത്തോടെ സമുദ്രയാന്‍ പദ്ധതിക്കാണ് ഇന്ത്യ തുടക്കം കുറിക്കുന്നത്. മൂന്ന് പേരെ സമുദ്രത്തിന്റെ 6000 അടി താഴ്ചയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുദ്രയാന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മനുഷ്യരെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അയച്ച് നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാന്‍. ആഴക്കടല്‍ വിഭവങ്ങളെ പഠിക്കുകയും അവിടുത്ത ജൈവ വൈവിധ്യം വിലയിരുത്തുകയുമാണ് ലക്ഷ്യം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, തൊഴില്‍, മികച്ച ജീവിത നിലവാരം, സമുദ്ര പരിസ്ഥിതി സംരക്ഷം എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. 2026 ഓടെ സമുദ്രയാന്‍ പദ്ധതി യാഥാര്‍ഥ്യമാകും. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിക്കാണ് പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പദ്ധതിക്കായി ഒരുക്കുന്ന പേടകത്തിന്റെ പേര് മത്സ്യ 6000 എന്നാണ്. സാധാരണ ജോലികള്‍ക്കായി 12 മണിക്കൂര്‍ നേരം സമുദ്രത്തില്‍ കഴിയാന്‍ സാധിക്കും.
അതേസമയം അടിയന്തര ഘട്ടങ്ങളില്‍ 96 മണിക്കൂര്‍ സമുദ്രത്തിന്റെ അടിയില്‍ കഴിയാന്‍ സാധിക്കും. പദ്ധതിക്ക് 4077 കോടി് രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകത്ത് യുഎസ്, ഫ്രാന്‍സ്, ജപ്പാന്, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യയുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയും ഈ കൂട്ടത്തിലേക്ക് ഇടം പിടിക്കും