കൊച്ചി. മലയാളികളുടെ ചിരിച്ചിത്രങ്ങളുടെ സ്രഷ്ടാവ് സംവിധായകന്‍ സിദ്ദിഖിന് വിട. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച രാത്ര 9 മണിയോടെ മരണം സ്ഥിരീകരിച്ചു.
1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സിദ്ദിഖ് എത്തുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ, നിര്‍മാണം, നടന്‍ എന്നി മേഖലയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. കലൂരില്‍ 1956ല്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബാസില്‍ ഇസ്മയിലിന്റെയും മകനായിട്ടാണ് സിദ്ദിഖിന്റെ ജനനം. തുടര്‍ന്ന് അദ്ദേഹം കലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കുള്‍, കളമശേരി സെന്റ് പോള്‍സ് കോളേജ്, മഹരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് 1983ല്‍ സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുകയായിരുന്നു. കൊച്ചിന്‍ കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് സിനിമ രംഗത്തേക്ക് എത്തിക്കുന്നത്. പിന്നീട് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളും സിദ്ദിഖ് സംവിധാനം ചെയ്തു.
1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൊച്ചിയില്‍ മിമിക്രി വേദികളില്‍ സജ്ജീവമായിരുന്ന സിദ്ദിഖ് ഹരിശ്രീയിലും കലാഭവനിലും അംഗമായിരുന്നു. ഇതിനിടെ അന്‍സാര്‍ എന്ന സുഹൃത്താണ് ഫാസിലിനെ സിദ്ദിഖിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ ഫാസിലിന്റെ സഹായി ആയി എത്തി. പിന്നീട് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി.