ഇന്ത്യയുടെ സ്വന്തം പ്രബല്‍ റിവോള്‍വര്‍ പുറത്തിറക്കി. അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രബല്‍ റിവോള്‍വറിന് 50 മീറ്ററാണ് ഫയറിംഗ് റേഞ്ച്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് ഇന്ത്യയാണ് പ്രബല്‍ നിര്‍മിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന റിവോള്‍വറിനേക്കാള്‍ രണ്ടര ഇരട്ടി ദൂരം കൂടുതല്‍ ലഭിക്കും.
ഓരേസമയം പ്രബല്‍ ഉപയോഗിച്ച് ആറ് റൗണ്ട് വരെ വെടിവയ്ക്കാന്‍ സാധിക്കും. സൈന്യത്തിനൊപ്പം ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രബല്‍ വാങ്ങാന്‍ സാധിക്കും. 1.40 ലക്ഷം രൂപയാണ് വില വരുക. നിലവില്‍ ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് റിവോള്‍വര്‍ നിര്‍മ്മിക്കുക. ഭാരം കുറവായതിനാല്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കും.
ബഹിരാകാശ പേടകങ്ങളിലും വാമാനത്തിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ എംഐഎം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രബല്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ റിവോള്‍വറില്‍ നിന്നും മിസ് ഫയര്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.