ചന്ദ്രയാനും റഷ്യയുടെ ലൂണ 25ഉം ചന്ദ്രനില്‍ ഏകദേശം ഒരുമിച്ച് ലാന്‍ഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ ചന്ദ്രന് ചുറ്റും നിലവില്‍ ആറ് പേടകങ്ങള്‍ കറങ്ങുന്നുണ്ട്. ഇവ തമ്മില്‍ കൂട്ടിയിടിക്കുമോ എന്ന ഭയവം ശക്തമാണ്. റഷ്യയുടെ ലൂണ 25 16നാണ് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തുന്നത്. 21നോ 23നോ ഇടയില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തേക്ക് എത്തുന്നത് 17നാണ്. 23 ലാന്‍ഡ് ചെയ്യുമെന്നും ഐഎസ്ആര്‍ഒ പറയുന്നു.
ഇന്ത്യയുടെയും റഷ്യയുടെയും പേടങ്ങള്‍ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുക. മിക്കവാറും ഒപ്പത്തിനൊപ്പമായിരിക്കും രണ്ട് പേടകങ്ങളും ചന്ദ്രനില്‍ വിജയകരമായി ഇറങ്ങുക. ചന്ദ്രന് ചുറ്റും കറങ്ങുന്ന ആറ് പേടകങ്ങളില്‍ നാല് എണ്ണം അമേരിക്കയുടെയും ഇന്ത്യയുടെ ചന്ദ്രയാന്‍ 2വും കൊറിയയുടെതുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം ഇന്ത്യയുടെ ചന്ദ്രയാന്‍ 1, ജപ്പാന്റെ ഔന എന്നി പേടകങ്ങള്‍ പ്രവര്‍ത്തനം നിലച്ചതാണ്. ഇവ ചന്ദ്രന് ചുറ്റും കറങ്ങുകയാണോ അതോ തകര്‍ന്ന് വീണോ എന്ന് വ്യക്തമല്ല.
2019ല്‍ മൂന്ന് തവണ ചന്ദ്രയാന്‍ 2വിനെ ഗതിമാറ്റി കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. യു എസിന്റെയും കൊറിയയുടെയും പേടകങ്ങള്‍ പലതവണ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ചന്ദ്രന് ചുറ്റുമുള്ള വസ്തുക്കള്‍ വിശദമായി പഠിച്ച ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. കൂട്ടിയിടി ഒഴുവാക്കുവാന്‍ ഐ എസ് ആര്‍ ഒ തന്നെ വികസിപ്പിച്ച സംവിധാനവും ചന്ദ്രയാന്‍ 3ക്കുണ്ട്. ലോ ലൂണാര്‍ ഓര്‍ബിറ്റുകളാണ് 100 മുതല്‍ 150 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ ചുറ്റുക.
ലാന്‍ഡറുകളാണ് ഇവിടെ എത്തുക. അവ ഏതാനും ദിവസം തങ്ങിയ ശേഷം ലാന്‍ഡ് ചെയ്യും. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറിനെ വേര്‍പ്പെടുത്തിയ ശേഷം പ്രോപ്പല്‍ഷന്‍ മൊഡ്യൂള്‍ ഏതാനും വര്‍ഷം ചന്ദ്രനെ ചുറ്റും. അത് 150 കിലോമീറ്ററില്‍ തിരക്ക് കുറഞ്ഞ ഭ്രമണപഥത്തിലായിരിക്കും.