രാജ്യത്ത് വികസനമില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ലഡാക്കിലൂടെ ബൈക്ക് യാത്ര നടത്തിയത് മോദി നിര്‍മിച്ച റോഡിലൂടെ. ലഡാക്കിലൂടെ ലേയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരെയുള്ള പാംഗോങ്ങിലേക്ക് ബൈക്കില്‍ സഞ്ചരിച്ച രാഹുല്‍ ഗാന്ധിച്ച് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചത്.
രാഹുല്‍ ഗാന്ധി കാശ്മീരില്‍ വിനോദസഞ്ചാര മേഖല എങ്ങനെ കുതിച്ചുയരുന്നുവെന്ന് കാണിച്ചു തരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഇപ്പോള്‍ സമാധാന പരമായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ രഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിട്ട് എന്തുണ്ടാക്കിയെന്ന് വിമര്‍ഷകര്‍ ചോദിക്കുന്നു.