ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പുതിയൊരു വിദേശി എത്തുന്നു. യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള ആദ്യ സി-295 ട്രാൻസ്പോർട്ട് വിമാനം ആണ് ബുധനാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് .സ്പെയിനിൽവെച്ച് നടക്കുന്ന ചടങ്ങിൽ ആണ് വിമാനം ഇന്ത്യക്കു കൈമാറുന്നത്. വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ വിആർ ചൗധരി വിമാനം ഏറ്റുവാങ്ങും
അവ്റോ-748 എന്ന പഴക്കംചെന്ന വിമാനങ്ങളാണ് വ്യോമസേന നിലവിൽ ഉപയോഗിക്കുന്നത് . അവ്റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്പോർട്ട് വിമാനങ്ങൾ എത്തുന്നത്. സി-295 ട്രാൻസ്പോർട്ട് വിമാനം വാങ്ങാൻ ഉള്ള കരാർ 2021 സെപ്റ്റംബറിലാണ് എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി നടന്നത് .ഏകദേശം 21,000 കോടിയുടെ കരാർ ആയിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഈ കരാർ പ്രകാരം ആദ്യത്തെ 16 വിമാനങ്ങൾ അടുത്ത രണ്ട് വർഷത്തിനകംഇന്ത്യയ്ക്ക് കൈമാറും .സ്പെയ്നിൽ തന്നെ നിർമികുന്നവയാണ് ഈ വിമാനങ്ങൾ
ബാക്കിയുള്ള 40 വിമാനങ്ങൾ കൂടെ ഉണ്ട്.അത് ഇന്ത്യയിൽ ആവും നിർമ്മിക്കുക .അത് ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എൽ.) ഇന്ത്യയിൽ നിർമിക്കും.ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേനാ വിമാനങ്ങൾ നിർമിക്കുന്നത് . ഗുജറാത്തിലെ വഡോദരയിലെ നിർമാണ പ്ലാന്റിൽ ആവും വിമാനങ്ങൾ നിർമിക്കുക . 40 വിമാനങ്ങളുടെ നിർമാണം അടുത്ത 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സി-295 ട്രാൻസ്പോർട്ട് വിമാനത്തിന് 5-10 ടൺ ഭാരം വരെ വഹിക്കാൻ സാധിക്കും. ഏകദേശം 70 പട്ടാളക്കാർക്ക് വരെ ഇതിൽ യാത്ര ചെയ്യാം .
ഈ വിമാനങ്ങൾ വരുന്നതോടെ പല തന്ത്രപ്രധാന മേഖലകളിലേക്കും സൈനികരെ എത്തിക്കാൻ കഴിയും .പ്രതേകിച്ചു
ഇപ്പോൾ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങൾക്ക് എത്തിച്ചേരാൻ മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാൻ സഹായിക്കുന്നവയാണിത്.
സി-295 വിമാനത്തിനു പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോറുണ്ട്. അതുകൊണ്ട് തന്നെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ വിമാനങ്ങൾ.
ഈ വിമാനത്തിന് മറ്റൊരു പ്രതേകത കൂടെ ഉണ്ട് .ഇതിനു പൂർണസജ്ജമായ റൺവേയും ആവശ്യമില്ല. ചെറിയ റൺവേയിൽ പോലും പറയുന്നയരാനും ലാൻഡ് ചെയ്യാനും സാധിക്കും . സി-295 വിമാനം എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ ശക്തിപ്പെടും. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.
ടേക്ക് ഓഫിന് 670 മീറ്റർ റൺവേ ആവശ്യമാണ് അതുപോലെ ലാൻഡിങ്ങിന് 320 റൺവേയും മാത്രമാണ് സി-295 വിമാനത്തിന് ആവശ്യമുള്ളു.
സി-295 ന്റെ വരവോടെ അടിയന്തര ഘട്ടത്തിൽ മലയോരത്തും മറ്റ് ദുർഘടമായ പ്രദേശങ്ങളിലും അവശ്യസാധനങ്ങൾ ബുദ്ധിമുട്ടില്ലാതെ എത്തിക്കാൻ വ്യോമസേനയ്ക്ക് കഴിയും . 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുമുണ്ടാകും.
ദീർഘദൂരം പറക്കാനുള്ള ശേഷിയും സി-295 വിമാനങ്ങൾക്കുണ്ട് . മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിൽ 11 മണിക്കൂർ തുടർച്ചയായി പറക്കാൻ സാധിക്കും. ദുരന്തനിവാരണ സമയത്തെയും മറ്റു അപകടങ്ങളിലെയും മെഡിക്കൽ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖത്തും സി-295 എയർക്രാഫ്റ്റുകൾ ഉപയോഗപ്രദമാണ്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.