പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടിയിരിക്കുന്നു. പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവര്‍ക്ക് ചിലതരം കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. കരള്‍, അന്നനാളം, വന്‍കുടല്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ സാധ്യതയാണ് പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ കൂടുതലായി കണ്ടുവരുന്നത്.
ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തവരില്‍ അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, വിട്ടുമാറാത്ത വീക്കം, മെറ്റബോളിസം, ഗ്ലൂക്കോസ് എന്നിവയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.