ന്യൂഡല്‍ഹി. ഇന്ത്യയിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ പങ്കെടുക്കുവനായി ലോക നേതാക്കള്‍ ഇന്ത്യയിലെത്തി. ജി 20 സമ്മേളനം പുതിയതായി ഉദ്ഘാടനം നടത്തിയ ഭാരത് മണ്ഡപത്തിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചകോടി ചരിത്ര നിമിഷമാക്കുവനാണ് ഇന്ത്യയുടെ തീരുമാനം.
വലിയ സുരക്ഷ സംവിധാനങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ജി20 ഉച്ചകോടിക്ക് ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. ജി 20 അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തന്നെ രാജ്യ തലസ്ഥാനത്ത് എത്തി. ഒപ്പം 30 സൗഹൃദ രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
ഇത്തവണ സൗഹൃദ രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, കെനിയ, യു എ ഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.