വിജയകരമായ ചന്ദ്ര ദൗത്യത്തിന് ശേഷം അടുത്ത ഇസ്രോയുടെ സുപ്രധാന ദൗത്യമാണ് ശുക്രയാന്‍ 1. ശുക്രനെ ആഴത്തില്‍ പഠിക്കുന്നതിനായി ഇസ്രോയുടെ ശുക്രയാന്‍ 1 ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് വെളിപ്പെടുത്തിയിരുന്നു. സംസ്‌കൃതത്തില്‍ നിന്നാണ് ശുക്രയാന്‍ എന്ന പേര് എടുത്തിരിക്കുന്നത്.
ശുക്രന്‍ എന്ന അര്‍ത്ഥം വരുന്ന ശുക്ര എന്നും കരകൗശലം എന്ന് അര്‍ത്ഥം വരുന്ന യാന എന്നി രണ്ട് പദങ്ങളുടെ സംയോജനമാണ് ശുക്ര. ഭൂമിയുടെ ഇരട്ട എന്ന് എറിയപ്പെടുന്ന ശുക്രനെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ശുക്രന്റെ ഉപരിതലവും അന്തരീക്ഷവും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പദ്ധതിയുണ്ട്.
അതേസമയം നാസ മുമ്പ് ശുക്രനില്‍ ജീവാംശം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പഠനവും ഇസ്രോ നടത്തും. അതേസമയം ശുക്രയാന്റെ വിക്ഷേപണം സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും പുറത്തിവിട്ടില്ല. പദ്ധതി പുരോഗതിയിലാണെന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.