ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേശും വിവാഹിതരായത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാഹചടങ്ങുകളില്‍ ഒന്നായി മാറിയിരുന്നു. വിവാഹചനടങ്ങില് വന്‍ താരനിരയും പങ്കെടുത്തു. മഹാബലിപുരത്താണ് വിവാഹം നടന്നത്. വിവാഹദിവസം ആഘോഷമാക്കുവാന്‍ ഡിജെമാരായ ദീപിക, നവ്സ് എന്നിവരെയാണ് നിയന്‍താരയും വിഘ്നേശും നിയോഗിച്ചത്.
എന്നാല്‍ വിവാഹ ചടങ്ങില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ഡിജെ ദീപിക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒരു ഇവന്റ് കമ്പനിയില്‍ നിന്നാണ് വിളിച്ചത്. വിവിഐപി കല്യാണമാണെന്നാണ് പറഞ്ഞത്. വിവാഹ ദിവസം രാവിലെ വിഘ്നേശിന്റെ സന്ദേശം ലഭിച്ചു. എല്ലാവരെക്കൊണ്ടും ഡാന്‍സ് ചെയ്യിപ്പിക്കണമെന്ന് പറഞ്ഞു. വിഘ്നേശ് ശിവന് സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഡാന്‍സ് ചെയ്തു.
എന്നാല്‍ തന്റെ പാട്ട് മാത്രം വെക്കല്ലേ എന്ന് അനിരുദ്ധ് പറഞ്ഞു. എന്നാല്‍ വിക്കിക്ക് തന്റേയും നയന്‍താരയുടെയും അനിരുദ്ധിന്റെയും പാട്ടുകള്‍ വെക്കണമെന്നായിരുന്നുവെന്നും ദീപിക പറയുന്നു. ഒരി താര വിവാഹം ആദ്യമായിട്ടാണ് കണുന്നത്. പക്ഷെ എല്ലാവരുടെയും ക്യാമറയ്ക്ക സ്റ്റിക്കര്‍ ഇട്ട് മൂടിയതിനാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ലെന്നും ദീപിക പറയുന്നു.