കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരതുകളെയും മലയാളികള്‍ നിറകൈയോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നും കാറിലും വിമാനത്തിലും മലബാറിലേക്ക് പോയിരുന്ന പലരും ഇപ്പോള്‍ യാത്ര വന്ദേഭാരതിലാക്കി. ഇടത്തരക്കാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ യാത്ര വന്ദേഭാരതിലേക്ക് മാറ്റുവാന്‍ കാരണം വന്ദേഭാരത് നല്‍കുന്ന പ്രീമിയം സൗകര്യങ്ങളാണ്. ആദ്യം വന്ദേഭാരതില്‍ ഇത്ര പൈസ മുടക്കി ആരും യാത്ര ചെയ്യില്ലെന്ന് കുറ്റം പറഞ്ഞവര്‍ 170 ശതമാനം വരുന്ന ഒക്യുപെന്‍സി റിപ്പോര്‍ട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ്.
നിരവധി ട്രെയിനുകള്‍ക്കിടയില്‍ വന്ദേഭാരതിനെ കൃത്യമായി ഓടിക്കുവാന്‍ റെയില്‍വേയ്ക്ക് സാധിക്കില്ലെന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറുന്ന വന്ദേഭാരതിനെയാണ് കേരളം കണ്ടത്. പലരും അരമണിക്കൂര്‍ ഇടവിട്ട് വന്ദേഭാരത് ഓടിച്ചാല്‍ നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ആളുകളുടെ ചിന്താഗതിയില്‍ വലിയ മാറ്റം വരുന്നതിനിടെയാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരതും കുതിച്ച് എത്തിയിരിക്കുന്നത്.
പഴയത് പോലെ അല്ല കാര്യങ്ങള്‍ ഇന്ന് സമയം വളരെ വിലപ്പെട്ടതാണ്. മണിക്കൂറുകളോളം ട്രെയിനില്‍ കുത്തിയിരുന്ന് സമയം കളയാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. ഇതാണ് ഓരോ വന്ദേഭാരത് ട്രെയിന്‍ എത്തുമ്പോഴും ലഭിക്കുന്ന വമ്പന്‍ സ്വീകരണത്തിന് കാരണം. വന്ദേഭാരതിന്റെ വരവോടെ രാജ്യത്തെ ട്രെയിന്‍ സങ്കല്‍പ്പങ്ങളാണ് പൊളിച്ചെഴുതപ്പെട്ടത്. കുറഞ്ഞത് രണ്ട് മണിക്കൂര്‍ യാത്ര സമയം കുറയ്ക്കാന്‍ വന്ദേഭാരതിന് സാധിച്ചിട്ടുണ്ട്.
വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരില്‍ കൂടുതലും കാറിലോ വിമാനത്തിലോ യാത്ര ചെയ്തിരുന്നവരാണെന്നാണ് റെയില്‍വേ പറയുന്നത്. ഇത് വ്യക്തമാക്കുന്നത് വന്ദേഭാരത് ആരംഭിച്ചതോടെ റെയില്‍വേയ്ക്ക് ഒരു കൂട്ടം പുതിയ യാത്രക്കാരെയും ലഭിച്ചുഎന്നതാണ്. ബുള്ളറ്റ് ട്രെയിനുകള്‍ ജപ്പാനില്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ വന്ന പ്രധാന മാറ്റം ജനങ്ങള്‍ക്ക് നഗരത്തിലേക്ക് താമസം മാറാതെ തന്നെ നഗരത്തില്‍ എത്തി ജോലി ചെയ്ത് തിരിച്ചു മടങ്ങാം എന്നതായിരുന്നു. ആദ്യം ടിക്കറ്റ് കൂടുതലായിരുന്നു എങ്കിലും പിന്നീട് ട്രെയിനുകളുടെ എണ്ണം കൂടിതതോടെ ടിക്കറ്റ് നിരക്കില്‍ വലിയ കുറവാണ് സംഭവിച്ചത്.
ഇത് തന്നെയാണ് കേരളത്തിലും സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും മലബാര്‍ എക്‌സ്പ്രസില്‍ കയറിയാല്‍ 12 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷമായിരിക്കും ഒരാള്‍ക്ക് കണ്ണൂരിലെത്താന്‍ സാധിക്കുക. എന്നാല്‍ വന്ദേഭാരതില്‍ വൈകുന്നേരം നാല് മണിയോടെ കണ്ണൂരിലെത്താന്‍ സാധിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്.
നിലവില്‍ ശരാശരി വന്ദേഭാരത് 72 മണിക്കൂര്‍ വേഗത്തിലാണ ഓടുന്നത്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് വേഗം കുറച്ച് ഓടുവാന്‍ കാരണം. എന്നാല്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ എന്തായിരിക്കും വരുന്ന മാറ്റം എന്ന് ചിന്തിച്ച് നോക്കു.
വന്ദേഭാരത് തരുന്ന കരുത്ത് രാജ്യത്തെ ഹൈസ്പീഡ് റെയില്‍ ശൃംഖലേയ്ക്ക് എത്തിക്കും എന്നതില്‍ സംശയമില്ല. വന്ദേഭാരത് ട്രെയിനുകളുടെ ഓട്ടം ഇപ്പോഴത്തെ സംവിധാനം വെച്ച് മറ്റ് ട്രെയിനുകളുടെ സര്‍വീസിനെ ബാധിക്കും. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് ബാധിക്കുന്നത് 14 ട്രെയിനുകളെയാണ്. കൂടുതല്‍ വന്ദേഭാരത് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കൂടുതല്‍ വികസനത്തിലേക്ക് വഴി തെളിക്കുന്നതാണ്.
അതേസമയം വന്ദേഭരാതിന്റെ പുതിയ പതിപ്പായ സ്ലീപ്പര്‍ പുറത്തിറങ്ങുമ്പോള്‍ തിരുവനന്തപുരം ബെംഗളൂരു വന്ദേഭാരത് നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. അതേസമയം കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി, എറണാകുളം നിസാമുദ്ദീന്‍, എറണാകുളം മുംബൈ തുരന്തോ എന്നിവ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനാക്കിമാറ്റും.