ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശം വേണ്ട ഒന്നാണ് ഊര്‍ജം. പരമ്പരാഗത ഊര്‍ജങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താന്‍ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പദ്ധതിയാണ് ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്. ഡല്‍ഹിയില്‍ നടന്ന ജി 20 യോഗത്തിലാണ് ലോകനേതാക്കള്‍ക്ക് മൂന്നില്‍ അദ്ദേഹം ഈ പദ്ധതിയയുടെ ആശയം മുന്നോട്ട് വെച്ചിരുന്നു. 2021 നവംബറിലാണ് പദ്ധതി ആദ്യമായി ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ച ചെയ്തത്.
ലോകത്തിന് മുഴുവന്‍ ശുദ്ധവും ഹരിതവുമായ ഭാവി ഉണ്ടാകണമെങ്കില്‍ പരസ്പര ബന്ധിതമായ ഒരു ഗ്രിഡുകള്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി ഗ്ലാസ്‌കോയില്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന് മുന്നില്‍ വെച്ച സൗരോര്‍ജ പദ്ധതികളില്‍ ഏറ്റവും വലുതും ആഫ്രിക്ക ഉള്‍പ്പെടെയുള്ള ലോകത്ത് പിന്നോട്ട് നില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കുന്ന പദ്ധതികൂടിയാണ് ഇത്. പദ്ധതി നടപ്പായാല്‍ ഊര്‍ജ ഉത്പാദനം കുറവുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.
ഭാരതം ലോകത്തിന് മുന്നില്‍ വെച്ച ആശയം എന്താണെന്ന് മനസ്സിലാക്കാം
ലോകത്തിലെ 140 രാജ്യങ്ങളെ കൂട്ടിയിണക്കുന്ന സൗരോര്‍ജ്ജ പദ്ധതിയാണിത്. ഇത് ഒരു അന്താരാഷ്ട്ര പവര്‍ ഗ്രിഡുകളുടെ ശൃംഖലയാണെന്ന് ചുരുക്കി പറയാന്‍ സാധിക്കും. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് പദ്ധതിയിലൂടെ വന്‍തോതിലുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും കാറ്റാടി ഫാമുകള്‍ ഗ്രിഡുകള്‍ എന്നിവ സമന്വയിപ്പിക്കുകയും ചെയ്യുന്നു.
ഊര്‍ജ്ജ ഉത്പാദനത്തിനായി റൂഫ്‌ടോപ്പ് സോളാര്‍, കമ്മ്യൂണിറ്റി ഗ്രിഡുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് എല്ലാവര്‍ക്കും ശുദ്ധവും സ്ഥിരവുമായ ഊര്‍ജം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. സൂര്യ ഒരുക്കലും അസ്തമിക്കില്ലെന്നാണ് പദ്ധതിയുടെ മുദ്രവാക്യം. ഇന്ത്യ ലോകത്തിന് മുന്നില്‍ വെച്ച ഈ ആശയത്തിന് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക ബാങ്ക്, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ലോകത്തിന് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ രാജ്യങ്ങള്‍, സംഘടനകള്‍, സാങ്കേതിക സംഘടനകള്‍, പവര്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ എന്നിവരെല്ലാം ചേര്‍ന്ന ആഗോള കൂട്ടായ്മയും രൂപികരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
ഐഎസ്എയുടെ ആദ്യ യോഗത്തില്‍ 2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒരൊറ്റ ആഗോള സോളാര്‍ ഗ്രിഡ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇന്റര്‍ റീജിയണല്‍ എനര്‍ജി സിസ്റ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് സീസണുകള്‍, വിഭവങ്ങള്‍ വിവിധ മേഖലകള്‍ എന്നിവ ഉപയോഗപ്പെടുത്തും.
ഒപ്പം തന്നെ കൂടുതല്‍ രാജ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ ഊര്‍ജ വിഭവങ്ങളെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. പദ്ധതി നടപ്പാകുന്നതോടെ ദശലക്ഷകണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും.