ഇന്ത്യയില്‍ നിന്നും ഇലക്ടിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് നിര്‍മാതാക്കളില്‍ നിന്നാണ് 1 ബില്യണ്‍ ഡോളറിന്റെ ഏകദേശം 8000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങിയത്. രാജ്യത്തെ ഓട്ടോമൊബൈല്‍ ഘടക നിര്‍മാതാക്കളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഓട്ടോമൊബൈല്‍ ഘടക നിര്‍മാതാക്കളുടെ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാണ്. അതിനാല്‍ ആഗോള ഇവി നിര്‍മാതാക്കളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജൂണില്‍ ഇലോണ്‍ മസ്‌ക് കൂടുക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ടെസ്ല അധികൃതര്‍ കേന്ദ്ര വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ടെസ്ല യോഗത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് ടെസ്ല. രാജ്യത്ത് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുവാനും കമ്പനി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.