തൃഷയുടെ വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി. വാര്‍ത്തകള്‍ തെറ്റാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തൃഷ പറയുന്നു. മലയാളിയായ നിര്‍മാതാവുമായി തൃഷയുടെ വിവാഹം നടക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ഡിയര്‍ നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങള്‍ക്ക് അറിയാം.
കിംവദന്തികള്‍ അവസാനിപ്പിക്കു, ദയവായി ശാന്തരായി ഇരിക്കുക എന്നും നടി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. മുമ്പും തൃഷയുടെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2015ല്‍ വ്യവസായിയായ വരുണ്‍ മണിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര് പിരിയുകയായിരുന്നു. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വനിലാണ് തൃഷ അവസാനമായി അഭിനയിച്ചത്.
ദി റോഡ് എന്ന തമിഴ് ചിത്രമാണ് തൃഷയുടെയാതി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലും തൃഷയാണ് നായിക. ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യും.