ഒരു രാജ്യത്തെ ലോകം വിലയിരുത്തുന്നത് ആ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും. അതില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് ആ രാജ്യത്തിലെ ഗതാഗത സംവിധാനം. ഇന്ന് ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഗതാഗത സംവിധാനത്തിലുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പാതകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേരളത്തിന് പുറത്ത് വലിയ മാറ്റങ്ങളാണ് ഗതാഗത മേഖലയില്‍ നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിലവില്‍ ഒരു എക്‌സ്പ്രസ് വേ പദ്ധതി പോലും ഇല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫ് ഭരണ കാലത്താണ് ആദ്യമായി എക്‌സ്പ്രസ് വേ എന്ന ആശയം കേരളത്തില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് ഈ പദ്ധതിയെ എതിര്‍ക്കുകയും. ജനങ്ങളില്‍ തെറ്റി ധാരണ വളര്‍ത്തി പദ്ധതിയുടെ നടത്തിപ്പ് മുടക്കുകയുമായിരുന്നു. ഇപ്പോള്‍ പുതിയ ഒരു സ്വപ്‌ന പാത കേരളത്തിലേക്ക് എത്തുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാത വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തില്‍ നിന്നും പിതിയ പദ്ധതിയില്‍ ഉള്‍പ്പെടുക. ഡല്‍ഹിയില്‍ നിന്നും സൂറത്ത് വഴി ചെന്നൈയിലേക്ക് ബന്ധിപ്പിക്കുന്ന പാത പിന്നീട് കന്യാകുമാരിയിലെത്തിയ ശേഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കും. പുതിയ പാത യാഥാര്‍ത്യമാകുന്നതോടെ കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് ഏറെ സൗകര്യ പ്രധാമായിരിക്കും.
അതേസമയം അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ച് ചാട്ടമായിരിക്കും പാത സമ്മാനിക്കുക എങ്കിലും യാത്രയിലെ സമയ ലാഭം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം ദേശീയ പാത കടന്ന് പോകുന്ന വഴി കൃത്യമായി പുറത്തുവിട്ടില്ല.