മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. യുകെ, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ നിലവില്‍ 47-ാം സ്ഥാനത്താണ്. സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില് ഇന്ത്യയ്ക്ക് 72 സ്ഥാനങ്ങള്‍ ഉയര്‍ത്താന്‍ സാധിച്ചു. അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു കൊണ്ട് 5ജി എത്തിയതോടെയാണ് ഇന്ത്യയുടെ ഈ നേട്ടം.
2022 സെപ്റ്റംബറില്‍ 13.87 എംബിപിഎസായിരുന്നു സ്പീഡ് എങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50.21 എംബിപിഎസ് സ്പീഡിലേക്ക് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 119 സ്ഥാനത്തായിരുന്നു. ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് 5ജി സേവനം കാരണമായത്.
ലോകത്ത് തന്നെ കൂടുതല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നത്. ഇന്ത്യക്കാരാണെങ്കിലും. 5ജി എത്തിയതോടെയാണ് ഇന്ത്യയില്‍ പുതിയ യുഗത്തിന് തുടക്കമായത്. സാങ്കേതിക പുരോഗതിയിലും ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു.