ഒരിക്കല്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ഷെറിന്‍ ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഇന്ത്യന്‍ റേയില്‍ വേയില്‍ ഉന്നത ഉദ്യോഗം കരസ്ഥമാക്കിയിരിക്കുകയാണ്. വീല്‍ ചെയറിലിരുന്ന് ഷെറിന്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐ ആര്‍ എസ് ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഷെറിന്‍. ലക്‌നൗ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ അടുത്തമാസം ആറ്‌ന് ഷെറിന്‍ പരിശീലനം ആരംഭിക്കും.
വയനാട് കണിയാമ്പാറ്റ തേനൂട്ടി കല്ലിങ്കല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്. ഷെറിന്‍ വേനല്‍മഴയില്‍ പായല്‍ പിടിച്ച വീടിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണയോതോടെയാണ് ജീവിതം വീല്‍ചെറയിലായത്. 2017 മെയ് 22നാണ് ഷെറിന്റെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത്. എന്നാല്‍ ജീവിതത്തില്‍ തോക്കുവാന്‍ ഷെറിന്‍ തയ്യാറായില്ല. നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തി.
വീല്‍ ചെയറിലിരുന്ന് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ പല പെണ്‍കുട്ടികളും ഷെറിന് പ്രചോദനമായി. കോവിഡ് കാലത്ത് ഓണ്‍ ലൈനായും അല്ലാത്തപ്പോള്‍ തിരുവനന്തപുരത്ത് എത്തിയുമാണ് ഷെറിന്‍ പരിശീലനം നടത്തിയത്. നാട്ടുകാരും ഷെറിന് വലിയ സപ്പോര്‍ട്ടായിരുന്നു. നല്ല കുറെ ബന്ധങ്ങള്‍ വളര്‍ത്തി എടുക്കുവാന്‍ സാധിച്ചുവെന്ന് ഷെറിന്‍ പറയുന്നു.