ചൈന ഇപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ്. പറഞ്ഞുവരുന്നത് ചൈനയുടെ ആണവ മുങ്ങിക്കപ്പലിന് സംഭിവിച്ച അടകടത്തെ കുറിച്ചാണ്. എന്നാല്‍ ഈ അപകടം ലോകത്തിന് ആകെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നിരവധി പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ചൈന ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. ബാലിസ്റ്റിക് മിസൈല്‍ വഹിക്കുന്ന എസ്എസ്ബിഎന്‍ ക്ലാസ് അന്തര്‍വാഹിനിയാണോ അതോ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണോ അപകടത്തില്‍ പെട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഇവ രണ്ടായാലും വെള്ളത്തിന് അടിയില്‍ സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ആണവ ചോര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് ഇത്തരം അപകടം. ലോകത്തെ ഞെട്ടിച്ച് നിരവധി ആണവ അന്തര്‍വാഹിനി അപകടങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. കടലില്‍ ആദ്യമായി നഷ്ടപ്പെടുന്ന ആണവ അന്തര്‍വാഹിനി യു എസിന്റെ ത്രെഷറാണ്. 1963ല്‍ ഡൈവിങ് പരീക്ഷണത്തിനിടെയാണ് മുങ്ങിക്കപ്പല്‍ അപകടം സംഭവിച്ചത്.
എന്നാല്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന 129 ജീവനക്കാരും അപകടത്തില്‍ മരിച്ചു. ഈ അപകടത്തിന്റെ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതോടൊപ്പം 1968ല്‍ യുഎസിന്റെ മറ്റൊരു ആണവ അന്തര്‍വാഹിനിയായ സ്‌കിപ്ജാക്ക് ക്ലാസ് ആണവോര്‍ജ്ജ അന്തര്‍വാഹിനിയും അപകടത്തില്‍ പെട്ടിരുന്നു. ഈ രണ്ട് അന്തര്‍വാഹിനിയുടെയും ആണവ റിയാക്ടറുകള്‍ വീണ്ടെടുക്കാനായിട്ടില്ല. യുഎസ്എസ് സ്‌കോര്‍പിയോണിലെ ആണവായുധങ്ങള്‍ ഇപ്പോഴും സമുദ്രത്തിനടിയിലായണ്.
റഷ്യയിലും ആണവ അന്തര്‍വാഹിനി ദുരന്തം സംഭവിച്ചിട്ടുണ്ട്. കെ 431 അന്തര്‍വാഹിനി ഇന്ധനം നിറയ്ക്കുന്നതിനിടെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിയുടെ മേല്‍മൂടി 70 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിത്തെറിച്ചു. ആറ് കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ വികരണം ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 10 നാവിക സേനാംഗങ്ങളും കൊല്ലപ്പെട്ടു.
വിവിധ രാജ്യങ്ങളുടെ നിരവധി ആണവ അന്തര്‍വാഹിനികള്‍ പിന്നീട് അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇതിന് കാരണങ്ങള്‍ വ്യത്യസ്തവുമാണ്. ആണവ അന്തര്‍വാഹിനികള്‍ അപകടങ്ങളില്‍ പെടാതിരിക്കാന്‍ നിരവധി സുരക്ഷ സംവിധാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ന്യൂക്ലിയര്‍ റിയാക്ടറിലെ ചോര്‍ച്ച ജലമലിനീകരണം ഉള്‍പ്പെടെ ഗുതുരതമായ പ്രശ്‌നനങ്ങള്‍ക്ക് കാരണമാകും. ഒപ്പം ഇത് ആണനവായുധങ്ങള്‍ വഹിക്കുന്നതാണെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും.