ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോഡ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനാണു
കഴിഞ്ഞ 80 വർഷമായി ഈ റെക്കോർഡ് പെന്റഗണിനു സ്വന്തം. പെന്റഗണിന്റെ ഈ റെക്കോർഡ് തകർത്തത് ഇന്ത്യയാണ് പെന്റഗണിനെക്കാൾ വലിയ ഒരു ഓഫീസിൽ കെട്ടിടം തുറക്കാൻ പോകുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് 80വർഷമായി കൈവശം വച്ചിരുന്ന ആ റെക്കോർഡ് അമേരിക്കക്കു നഷ്ടവും ആവുന്നു.
അത് ഇനി ഇന്ത്യയ്ക്കു സ്വന്തം. ഗുജറാത്തിലെ സൂറത്തിൽ ആണ് ഈ കൂറ്റൻ കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. 65,000ൽ ഏറെ ജീവനക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഓഫീസ് ആണ് ഇതിനുള്ളത്. ഡയമണ്ട് വ്യാപാരത്തിനായി നിർമിചിരിക്കുന്നതാണ് ഈ പടുകൂറ്റൻ കെട്ടിടം. ലോകത്തിന്റെ വജ്ര വ്യാപാരത്തിന്റെ തലസ്ഥാനമായ സൂറത്തിലാണ്. ആഗോള ആഭരണ വിപണിയിലേക്കുള്ള വജ്രത്തിന്റെ 90 ശതമാനം മിനുക്കുപണികളും ചെയ്യപ്പെടുന്നത് സൂറത്തിലാണ്. പുതിയതായി നിർമിച്ച ഡയമണ്ട് കേന്ദ്രത്തിനു പ്രതേകതകൾ നിരവധിയാണ്.
4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവർത്തിക്കാനും, വജ്ര വ്യാപാരത്തിനു ആവശ്യമുള്ള സേവനങ്ങളെല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ പണിതുയർത്തിയതാണ് ഈ വ്യാപാര സമുച്ചയം. വജ്ര വ്യാപാരത്തിന്റെയും നിർമാണത്തിന്റെയും എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന ജീവനക്കാരെ ഒന്നിച്ചു വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം 65,000-ത്തിലധികം പ്രൊഫഷണൽ, കൊത്തുപണിക്കാർ, മിനുക്കുപണിക്കാർ, വ്യാപാരികൾ എന്നിവരെ ഉൾക്കൊള്ളാൻ കഴിയും .
35 ഏക്കറിലധികം വിസ്തൃതിയിൽ ആണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 15 നിലകളാണ് കെട്ടിടത്തിനു. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒമ്പത് ചതുരാകൃതിയിലുള്ള കെട്ടിട സമുച്ചയമാണിത്. കെട്ടിടം നിർമിച്ച കമ്പനിയുടെ റിപ്പോർട്ട് പ്രകാരം 71 ലക്ഷം ചതുരശ്ര അടി തറ വിസ്തീർണമുണ്ട്. സൂറത്ത് ഡയമണ്ട് കേന്ദ്രത്തിന്റെ വെബ്സൈറ്റിലെ അറിയിപ്പ് പ്രകാരം, വിനോദ കേന്ദ്രങ്ങൾക്കും പാർക്കിങ്ങിനും വേണ്ടി 20 ലക്ഷം ചതുരശ്ര അടി വിസ്തൃതി മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യൻ ആർക്കിടെക്ചർ സ്ഥാപനമായ മോർഫോജെനിസിസ് ആണ് കെട്ടിടത്തിന്റെ രൂപകൽപന
നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നഗരത്തിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത സൂറത്ത് ഡയമണ്ട് ബോഴ്സ് കട്ടർമാർ, പോളിഷർമാർ, വ്യാപാരികൾ എന്നിവരുൾപ്പെടെ വജ്ര മേഖലയിൽ പ്രവർത്തികുന്ന 65,000ലധികം പേരുടെ ഒരു സമഗ്ര കേന്ദ്രമാണ്. 7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടമായ പെൻറഗണിനെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള അതിമനോഹരമായ സമുച്ചയത്തിൽ, നടുവിൽ നിന്ന് ഉത്ഭവിക്കുന്ന ഒമ്പത് പരസ്പരം ബന്ധിപ്പിച്ച ചതുരാകൃതിയിലുള്ള ഓഫിസുകളുടെ സവിശേഷമായ രൂപകൽപ്പനയാണ് ബോഴ്സ് അവതരിപ്പിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട കാലതാമസങ്ങൾ ഭാഗികമായി തടസപ്പെടുത്തിയെങ്ങിലും നാല് വർഷത്തിൽ കെട്ടിടത്തിൻറെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു.