പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തെക്കേ ഇന്ത്യ സന്ദർശനം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചർച്ചകൾക്കുള്ള തിരി കൊളുത്തിയിരിക്കുന്നു .ഇത്തവണ ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിനത്തിനു തുടക്കമിടുക .തിരഞ്ഞെടുപ്പുകമ്മിഷൻ തീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി .
നരേന്ദ്രമോദി കന്യാകുമാരിയിൽ സ്ഥാനാർഥി ആകുമോ എന്ന ചർച്ചകൾക്കും ചൂടേറിയിട്ടുണ്ട് .മോദിയുടെ തെക്കേ ഇന്ത്യ സന്ദർശനം പല നിർണായക സൂചനകളിലേക്കും വൈറൽ ചൂണ്ടുന്നു .കാശിയുമായി പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിർത്തിപങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങൾ നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു ചർച്ചകളിലിൽ നിറഞ്ഞു നിൽക്കുകയാണ് .
കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങൾ ഇത്തവണ പോരിനിറങ്ങും. ‘തീസരി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം.400 സീറ്റ് ലക്ഷ്യമിട്ട് അന്ന് ഇത്തവണത്തെ മുദ്രാവാക്യം .നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പയറ്റിയ ചാണക്യ തന്ത്രങ്ങൾ തന്നെ വരൻ പോകുന്ന തിരഞ്ഞെടുപ്പിലും പ്രയോഗിക്കും . ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങൾ ലോക്സഭാതിരഞ്ഞെടുപ്പിലും വിജയം കാണാൻ ബി ജെ പി യെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി .
പുതുമുഖ സ്ഥാനാർഥികൽ ഏതൊക്കെ മണ്ഡലത്തിലാവും മത്സരിക്കുക എന്ന കാര്യത്തിലും തീരുമാനത്തിൽ എത്തിയിട്ടുണ്ട്
പാർട്ടി പൊരുത്തക്കേടുകൾ , ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്‌നങ്ങൾ, സിറ്റിങ് എം.പി.മാർക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളിലാവും പുതുമുഖങ്ങളെ ഇറക്കുക . ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിലും ബി ജെ പി കു ഉറച്ച ധാരണ ഉണ്ട് കാണാന് സാധ്യത .
സ്ത്രീകൾ ,യുവാക്കൾ എന്നിവർക്കു പ്രാമുഖ്യം നല്കുന്നതാവും ബി ജെ പിയുടെ സ്ഥാനാർഥി പട്ടിക
ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിൽ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. വനിതാസംവരണനിയമം, വനിതകൾക്കുള്ള ക്ഷേമപദ്ധതികൾ, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികൾ സ്ത്രീവോട്ടർമാരെ സ്വാധീനിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സ്ത്രീകൾ, യുവാക്കൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിർമലാ സീതാരാമൻ, ഹർദീപ് സിങ്പുരി, എസ്. ജയ്ശങ്കർ, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.