കയ്പേറിയ ജീവിതാനുഭവങ്ങൾ കൊണ്ട് ആര് ജി ചന്ദ്രമോഹന് എന്ന തമിഴ് നാട്ടുകാരാണ് പടുത്തുയർത്തിയത് കോടികളുടെ വ്യാപാര സാമ്രാജ്യം ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളെ അനുഭവ പാഠവമാക്കി ആര് ജി ചന്ദ്രമോഹന് നടന്നു കയറിയത് വിജയത്തിന്റെ സിംഹാസനത്തിലേക്. ഇന്ത്യ മുഴുവൻ ഇന്ന് അരുണ്‍ ഐസ്ക്രീം എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ കഠിനാധ്വാനം ആണ് ആര് ജി ചന്ദ്രമോഹന്. അരുണ്‍ ഐസ്ക്രീം കമ്പനിയുടെ അമരക്കാരന്. തന്റെ പിതിർ സ്വത്ത് വിട്ടു കിട്ടിയ സമ്പാദ്യം പെറുക്കി കൂട്ടിയപ്പോൾ വെറും പതിമൂവായിരം രൂപ. ആ പതിനായിരം രൂപയിൽ നിന്നും ആരംഭിച്ച ബിസിനസ്സ് 8000 കോടി വരുമാനത്തിലാണിന്ന്. ഓരോ സംരംഭകനും മാതൃക ആകാവുന്ന ഒരുപിടി വിജയ തന്ത്രങ്ങൾ ആര് ജി ചന്ദ്രമോഹന് എന്ന സാധാരണക്കാരന് കൈമുതലായുണ്ട് 1970 യിൽ തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുതങ്കളില്‍നിന്ന് ചെന്നൈലേക് ആര് ജി ചന്ദ്രമോഹന് എത്തുമ്പോൾ വെറും 21 വയസുമാത്രം ആയിരുന്നു പ്രായം.
ചെന്നൈയിലെത്തിയ ആര് ജി ചന്ദ്രമോഹന് റോയാപുരത്ത് ഒരു 250 ചതുരശ്ര അടി മുറിയില്‍ തന്റെ സംരംഭം ആരംഭിച്ചു .ഐസ് മിഠായി ആയിരുന്നു തുടക്കത്തിൽ .അത് ഇന്ന് 8000 കോടിയിലേറെ ആസ്തിയുള്ള ഹട്സന്‍ അഗ്രോ പ്രോഡക്ട് എന്ന, ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഡെയറി ഉല്പന്ന കമ്പനിയില്‍ എത്തി നില്ക്കുന്നു. 4 കോടി വിട്ടു വരവിൽ എത്തി . ആദ്യം ചെന്നൈയില്‍ മാത്രം ലഭ്യമായിരുന്ന ഐസ്ക്രീം, ചെറുപട്ടണങ്ങളില്‍ ലഭ്യമാക്കി പുതിയ വിപണി കണ്ടെത്തി. ഐസ്ക്രീമില് നിന്നുള്ള വിറ്റുവരവ് 11 കോടി രൂപ ആയി .ഐസ്ക്രീം കച്ചവടം വിജയം ആയതോടെ ചന്ദ്രമോഹന് അടുത്ത പടിയിലേക് കാൽ വച്ചു് .
1995ലാണ് ചന്ദ്രമോഹന് പാല് വിപണനരംഗത്തേക്കു വരുന്നത്. പാല് വിപണനരംഗത്തെ വളർച്ചയുടെ കാലത്തിലായിരുന്നു ചന്ദമോഹന്റെ പുതിയ ചുവടു വയ്പ് .ക്ഷീര സഹകരണസംഘങ്ങള്‍ ശക്തമായ കാലഘട്ടമായിരുന്നു അത്. വിപണി മനസ്സിലാക്കുകയായിരുന്നു ചന്ദമോഹൻ ആദ്യം ചെയ്തത് . അന്ന് വിപണിയില്‍ ലഭ്യമായിരുന്ന ‘ടോണ്‍ഡ്’ മില്‍ക് 3% കൊഴുപ്പും 8.5% കൊഴുപ്പിതര ഖരവസ്തുക്കലുമായിരുന്നു ഉണ്ടായിരുന്നത് . അത് മനസ്സിലാക്കിയ ചന്ദ്രമോഹന് അതിലും മികച്ചതു നല്‍കാനുള്ള ശ്രമം തുടങ്ങി.അദ്ദേഹത്തിന്റെ ആ നീക്കം ആയിരുന്നു വിജയത്തിലേക്കുള്ള ആദ്യ വാതില്‍.‘ആരോഗ്യ’ ബ്രാന്‍ഡില്‍ ചന്ദമോഹന്റെ ‘നാലരൈ പാല്’പരസ്യത്തോടെ വിപണിയിലിറങ്ങി 4.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖരവസ്തുക്കളുമായി വിപണിയിലിറങ്ങിയ ‘നാലരൈ പാല്’വൻ വിജയം ആയി വര്‍ഷങ്ങള്‍ക്കു ശേഷം ശേഷ ഹട്സന്‍ ദക്ഷിണേന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഐസ്ക്രീം, പാല് കമ്പനിയായി.
നാലു ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും അന്‍പതിനായിരത്തിലേറെ തൊഴിലാളികളും എന്ന് ഈ കമ്പനിക്കുണ്ട് . മഹത്തായ സാമൂഹിക പ്രതിബദ്ധതാ സംരംഭമായതാണ് ണ് മറ്റൊരു വിജയം . കര്‍ഷകരില്‍നിന്നു പാല് ശേഖരിക്കാന്‍ ഹട്സന്‍ കലക്ഷന്‍ സെന്ററുകള്‍ ഉണ്ട് .ഓരോ ദിവസത്തെയും പാല് വില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും . പശുവളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയ പരിശീലനാവും നൽകുന്നുണ്ട് . തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് ഈ പരിശീലനം . പാലുത്പാദനം കൂട്ടാനുള്ള നിരവധി പഠനങ്ങളും നടത്തുന്നുണ്ട് .പുല്ലു വളര്‍ത്താന്‍ പ്രോത്സാഹനം. പുല്ലിന്റെ അളവു വര്‍ധിപ്പിച്ച് ഉല്പാദനച്ചെലവു കുറയ്ക്കാനുള്ള ശ്രമം. ഹൈബ്രിഡ് സിഒ3, സിഒ4, സിഒ5 പുല്ലു വളര്‍ത്താന്‍ പ്രോത്സാഹനം. കാലിത്തീറ്റയിലും വരുത്തി മാറ്റങ്ങൾ .ന്യായവിലയ്ക്കു കാലിത്തീറ്റ ‘സന്തോഷ എക്സ്എല്‍’ ബ്രാന്‍ഡില്‍ ഹട്സന്‍ വിതരണ കേന്ദ്രങ്ങള്‍ ലഭ്യമാക്കി.
4000 ഡെയറി ഫാമുകളുടെ ‘വൈറ്റ് ഗോള്‍ഡ് പ്രോജക്ട്’ന്റെ 56 ഏക്കര്‍ സ്ഥലമുള്ള കര്‍ഷകരെ ഇതിൽ ഉള്‍പ്പെടുത്തി. എല്ലാ പശുക്കളെയും ടാഗ് ചെയ്ത് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ക്യുആര്‍ ബാര്‍ കോഡ് നല്കി വിവരങ്ങള്‍ ഹട്സന്‍ ആനിമല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഡേറ്റാബേസില്‍ എത്തിച്ചു. കര്ഷകര്ക് നിർദ്ദേശവും പരിശീലനവും നൽകി .ഗുണമേന്മയുള്ള ബീജം ലഭ്യമാക്കി ഈ ഡെയറികളിലെ പശുക്കളുടെ നിലവാരവും ഉറപ്പാക്കി. ജനസേവനത്തിലധിഷ്ഠിതമായ ഇത്തരം മുന്നറ്റങ്ങൾ അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. മാത്രമല്ല ഐസ്ക്രീമും പാലും തൈരും ഉള്‍പ്പെടെ എല്ലാ ഹട്സന്‍ ഉല്പന്നങ്ങളും കമ്പനി നേരിട്ടു വില്‍ക്കുന്ന ഹട്സന്‍ വിതരണകേന്ദ്രങ്ങള്‍ ആരംഭിച്ചു .അത് വിജയത്തിന്റെ വേഗത കൂട്ടി ഫ്രെരാഞ്ചൈസി വിതരണകേന്ദ്രങ്ങള്‍ 2014ല്‍.
ഹട്സന്‍ ഡെയ്ലി ഫ്രെഷ്, ഹട്സന്‍ ഡെയ്ലി ലോങ് ലൈഫ് എന്നീ പേരുകളില്‍ ഫ്രാഞ്ചൈസി വിതരണകേന്ദ്രങ്ങള്‍ . ഇപ്പോൾ എച്ച്ഡി ഫ്രെഷ് 2,447, എച്ച്ഡി എല്‍എല്‍ 533 വിതരണകേന്ദ്രങ്ങള്‍, 155 ഐബകോ, 170 ഒയാലോ സ്റ്റോറുകള്‍ തുടങ്ങിയവ ചന്ദ്രമോഹന്റേതായുണ്ട് . ഗുണമേന്മയ്ക്കു പ്രാധാന്ന്യം നൽകി സാധാരണക്കാരെ ഒപ്പം കൂട്ടി ഏറ്റവും താഴെത്തട്ടില്‍ നിന്നായിരുന്നു ചന്ദ്രമോഹന്റെ സംരംഭത്തുടക്കം. ആ ബിസിനസ്സ് ഇന്ന് കോടികള്‍ വരുമാനം ലഭിക്കുന്ന തലത്തില്‍ എത്തിയിരിക്കുകയാണ്.