തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗങ്ങളും മുന്നോട്ട് വെക്കാതെ സംസ്ഥാന ബജറ്റ്. കേരളം കടക്കെണിയിലേക്കാണെന്നും. കടം എടുക്കുന്ന പണത്തിന് കേരളം നല്‍കുന്ന പലിശ വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.
കടത്തില്‍ സംസ്ഥാനം മുങ്ങുന്ന സാഹചര്യത്തിലും കെ റെയില്‍ പദ്ധതി വിടാതെ കേരളം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലം ബജറ്റാണ് അവതരിപ്പിച്ചത്. പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ പിടിച്ചുയര്‍ത്താന്‍ പദ്ധതികളള്‍ പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുവനാണ് ധനമന്ത്രി ബജറ്റ് അവതരണം വിനിയോഗിച്ചത്.
കെ റെയില്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും വിദഗ്ധര്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടും കേരളത്തിന്റെ വികസനം കേന്ദ്രം പരിഗണിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ വാദം. വന്ദേഭാരതിന്റെ വിജയം സിൽവർ റെയിലിന്റെ പ്രസക്തി വര്‍ധിപ്പിച്ചെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ വിശദീകരിച്ചു.