തിരുവനന്തപുരം. ഇനി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പരീക്ഷണത്തിന്റെ നാളുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം വലിയ ആശങ്കയോടെയാണ് പിണറായി വിജയനും സിപിഎമ്മും കാണുന്നത്. ഏട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിനേക്കാള്‍ സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണം തന്നെയാണ് മഖ്യമന്ത്രിക്കും സിപിഎമ്മിനും വീണയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇടതു നേതാക്കള്‍ക്കിടയില്‍ ഭയമുണ്ട്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഇപാടുകള്‍ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കരിമണല്‍ കമ്പനിയായ കെഎംആര്‍എല്ലില്‍ നിന്നും കരാര്‍ അനുസരിച്ചുള്ള സേവനം നല്‍കാതെ എക്‌സാലോജിക് വന്‍തുക കൈപ്പറ്റിയിരുന്നുവെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീണയുടെ ഭാഗം കേട്ടില്ലെന്നാണ് സിപിഎമ്മും പിണറായി വിജയനും ഉയര്‍ത്തുന്ന പ്രതിരോധം. എന്നാല്‍ വീണ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സംഭവിച്ച കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടും വിഷയത്തില്‍ പ്രതികരിക്കുവാന്‍ വീണ തയ്യാറായിട്ടില്ല. പകരം ആ ചുമതല ഏറ്റെടുത്തിരിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണ്. എന്നാല്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്നോട്ട് വരുന്ന സിപിഎം നേതാക്കള്‍ക്ക് പോലും വീണ എന്ത് സേവനമാണ് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.