അമിതമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയർത്തുന്നതായി കണ്ടെത്തി. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്ലാസ്റ്റിക്കിൽ സാധാരണയായി കണ്ടു വരുന്ന ഒരു പ്രതേകതരം രാസവസ്തുവാണ് താലേറ്റ്സ്.താലേറ്റ്സ് ആണ് വില്ലനായി പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തൽ .
പ്ലാസ്റ്റിക്കിനെ മൃദുവക്കുക ഫ്ലെക്സിബിലാകുക അതോടൊപ്പം തന്നെ ഏറെക്കാലം നിലനിറുത്തുക തുടങ്ങിയവയൊക്കെയാണ് താലേറ്റ്സിന്റെ ജോലി .താലേറ്റ്സിന്റെ ഈ സവിശേഷതകൾ കൊണ്ട് , വിവിധ ഉൽപന്നങ്ങളിൽ ദശാബ്ദങ്ങളായി താലേറ്റുകൾ ചേർക്കുന്നുണ്ട്. താലേറ്റ്സിന്റെ അമിത ഉപയോഗം കാരണം ഇന്ന് പരിസ്ഥിതിയി ഈ രാസവസ്തുവിൽ മുഖരിതമായിരിക്കുന്നു
പാശ്ചാത്യലോകത്ത് ആളുകളുടെ ശരീരത്തിലും ഇവയുടെ അംശം വലിയതോതിൽ കാണപ്പെടുന്നു എന്നത് ഗവേഷകർ ആശങ്കപ്പെടുത്തിയിലെ പശ്ചാത്തലത്തിലാണ് പുതിയ പഠനം നടത്തിയത് .
താലേറ്റുകളുമായുള്ള സമ്പർക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും മാറാരോഗങ്ങൾക്കും കാരണമാകുന്നു. കുട്ടികളിലെ കാൻസര്, പ്രത്യുല്പാദനക്ഷമത കുറയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം .മാസം തികയാതെയുള്ള പ്രസവങ്ങളിൽ താലേറ്റുകളുമായുള്ള സമ്പർക്കം ഒരു കാരണം ആണെന്ന് ദി ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.പത്തിൽ ഒന്ന് എന്ന അനുപാതത്തിലാണ്
പ്രാഥമിക കാരണം താലേറ്റുകളുമായുള്ള സമ്പർക്കം ആണെന്ന് കണ്ടെത്തിയിരിക്കുന്നത്
അയ്യായിരം അമ്മമാരേ ആയിരുന്നു പഠത്തിനായി തിരഞ്ഞെടുത്തത് . ഗർഭകാലത്തിന്റെ വ്യത്യസ്തഘട്ടങ്ങളിൽ മൂത്രസാംപിളുകൾ പരിശോധിച്ചു. ശേഖരിച്ച സാമ്പിളുകളിൽ 20 വ്യത്യസ്ത താലേറ്റ് മെറ്റബോളൈറ്റുകളുടെ നില അളന്നു. വളരെ സാധാരണമായി ഉപയോഗിക്കുന്ന താലേറ്റ് ആണ് ഡി.ഇ.എച്ച്.പി. ഡി.ഇ.എച്ച്.പികു മാസം തികയാതെയുള്ള പ്രസവവുമായി ബന്ധമുണ്ടെന്നു പഠനത്തിൽ വ്യക്തം ആയി . മൂത്രത്തിൽ DEHP ഉള്ളവർക്ക് മാസം തികയാതെയുള്ള പ്രസവത്തിന്റെ സാധ്യത 50 ശതമാനം കൂടുതലാണന്നു കണ്ടു.
ഡിഇഎച്ച് പിയുടെ ഉപയോഗം ഒഴിവാക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം എന്ന് വിദഗ്ധർ പറയുന്നു .താലേറ്റുകൾക്ക് സുരക്ഷിതമായ പകരക്കാരുണ്ട് .എന്നാൽ കമ്പനികൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരക്കാർക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടതാണെന്ന് പഠനം പറയുന്നു.