മലയാളത്തിലെ പ്രശസ്ത നടൻ ടോവിനോ തോമസ് തൻ്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുന്നു .തന്റെ ഫോട്ടോ ഉപയോഗിച്ചോ അതല്ലെങ്കിൽ തന്നോടൊപ്പമുള്ള ഫോട്ടോയോ ഉപയാഗിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമെന്ന് നടന് ടോവിനോ തോമസ്
നടനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്‍ഥിയുമൊത്തുള്ള പഴയ ഫോട്ടോ ഡിജിറ്റൽ പോസ്റ്റര്‍ ആക്കി സോഷ്യൽ മീഡിയയിൽ ഉപയോഗിചിരുന്നു .ഇതിനു പിന്നാലെയായിരുന്നു നടൻ്റെ പ്രതികരണം.തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനു ടോവിനോ തോമസ്
കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) അംബാസ്സഡർ അന്ന് തൻ എന്നും അതുകൊണ്ട് തന്നെ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
തന്റെ അറിവോടും സമ്മതവും ഇല്ലാതെ ആണ് തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകളെന്നും’ ടൊവിനോ തോമസ് സമൂഹമാധ്യമത്തിൽ കുറിച്ചു.നേരത്തെ തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായ വി എസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദം പാഞ്ഞായിരുന്നു കുറിപ്പ് . വിജയാശംസകൾ നേർന്നാണ് ടൊവിനോ തന്നെ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ഈ കുറിപ്പ് അപ്രത്യക്ഷമായിരിക്കുകയാണ് . അതിനു പിന്നാലെയാണ് ടൊവിനോയുടെ ഈ വിശദീകരണം വന്നത്.