ന്യൂഡല്‍ഹി. പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ ധാരളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡനം അനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം.
മൂന്ന് രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിനും പുനരധിവാസത്തിനും നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് നിയമം. അവരുടെ സാംസ്‌കാരികവും ഭാഷപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍ സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം നിയമത്തില്‍ നിന്നും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അസമിലെ കര്‍ബി ആങ്‌ലോങ്, മേഘാലായയിലെ ഗരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് ഇളവുണ്ട്.