തിരുവനന്തപുരം∙ സൈബർ പോരാളികൾ ഇനി കുടുങ്ങും .സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരൊക്കെ ഇനി അഴി എണ്ണേണ്ടി വന്നേക്കാം.പാർട്ടികൾക്കോ മത്സരിക്കുന്ന സ്ഥാനാർഥിക്കോ എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർ കുടുങ്ങും .തെളിവില്ലാതെ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാവും . ഇത്തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടനെ ആളെ പിടികൂടാനും തെളിവ് ആവശ്യപ്പെടാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെളിവില്ലെങ്ങിൽ കേസ് ചാർജ് ചെയ്യും . ഇത്തരം പോസ്റ്റുകൾ ഇടുന്നവർ മാത്രം അല്ല കുടുങ്ങുന്നത് ,അത് പങ്കുവയ്ക്കുന്നതും കുറ്റകരമാകും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൈബർ പോരാളികൾ സജീവമാണ് .രാഷ്ട്രീയപാർട്ടികളുടെയും സൈബർ പോരാളികൾ സജീവമായതോടെയാണ്
കമ്മിഷനും പിടിമുറുക്കിയത്. പൊലീസിനോട് പ്രത്യേക സൈബർ ടീം തയ്യാറാക്കാനും നിരീക്ഷണം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഇതിനായി നിയോയ്ക്കപ്പെട്ട ടീമിൽ എസ്പി, മേഖലാ ഐജി–ഡിഐജി, പൊലീസ് ആസ്ഥാനത്ത് സൈബർ ഓപ്പറേഷൻ ഡിവിഷൻ എന്നിവർക്കാണു ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 171(ജി) പ്രകാരമാണ് നടപടി. രാജ്യദ്രോഹപരമായതും വർഗീയമായഅക്രമങ്ങൾക്ക് വഴിവയ്ക്കുന്നതുമൊക്കെയായ പോസ്റ്റുകളും ഈ പരിധിയിൽ പെടും
എല്ലാ ജില്ലയിലും പരാതി അറിയിക്കാൻ വേണ്ടി സജ്ജമാക്കിയ വാട്സാപ് നമ്പറുകൾ പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകും. പോസ്റ്റ് ലിങ്ക് വാട്സാപ്പിലോ ഇമെയിലിലോ അയക്കണം .പോസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കും. പോസ്റ്റ് പരിശോദിച്ചു അത് നീക്കം ചെയ്യണം എങ്കിൽ അക്കാര്യം സമൂഹമാധ്യമ കമ്പനികളെ അറിയിക്കും .ആവശ്യപ്പെട്ടാൽ ഉടൻ തന്നെ ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമ കമ്പനികളെയും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.