അവനൊരു തൊട്ടാവാടി ആണ് എന്ന പ്രയോഗം നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവാം. “സെൻസിറ്റീവ്” എന്ന ലേബൽ പലപ്പോഴും നിങ്ങൾക്കുമേൽ ചാർത്തപ്പെട്ടിട്ടുണ്ടാവാം. ഇത്തരത്തിൽ സെൻസിറ്റീവ് ആയവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയതിന് ശേഷം അവരുടെ മനസ് കലുഷിതമാകുന്നു .മറ്റുള്ളവരുടെ വികാരത്തിൽ നിന്നും നിങ്ങളുടെ വികാരത്തെ വികാരങ്ങളെ വേർതിരിച്ചറിയുന്നതിൽ ആശയക്കുഴപ്പത്തിലാകുകയും ബുദ്ധിമുട്ടു അനുഭവപ്പെടുകയും ചെയുന്നു .ഈ അവസ്ഥയിലൂടെ കടന്നു പോയാൽ അതിനെ ‘വൈകാരികമായ ആഗിരണം’ ആയി കണക്കാക്കാം
എന്താണ് വൈകാരിക ആഗിരണം അഥവാ ‘ ഇമോഷണൽ അബ്‌സോർപ്ഷൻ’ , പേര് സൂചിപ്പിക്കുന്നത് പോലെ, വൈകാരിക ആഗിരണം എന്നത് ഒരു തെറ്റായ സ്വഭാവമാണ്, അതിൽ വ്യക്തി മറ്റൊരാളുടെ വികാരങ്ങളെ ‘ആഗിരണം’ ചെയ്യുന്നു, അത് അവരുടെ ജീവിത നിലവാരത്തെ തടസ്സപ്പെടുത്താൻ തുടങ്ങുന്നു. നിഷ്കളങ്കർ ,എപ്പോഴും ഉത്കണ്ഠാകുലരായവർ ,മാനസികമായി പിരിമുറുക്കമുള്ളവർ ,ആശ്രിത വ്യക്തിത്വ വൈകല്യം എന്നിവയുള്ള ആളുകൾ തുടങ്ങിയവരിലൊക്കെ വൈകാരിക ആഗിരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്
‘ഹൈലി സെൻസിറ്റീവ് പീപ്പിൾസ് ‘ എന്ന് തിരിച്ചറിയുന്നവരും വൈകാരിക ആഗിരണവുമായി പോരാടുന്നു.990-കളിൽ മനശാസ്ത്രജ്ഞരായ എലെയ്‌നും ആർതർ ആരോണും ചേർന്നാണ് ”ഹൈലി സെൻസിറ്റീവ് പീപ്പിൾസ് ‘എന്ന പദം ഉപയോഗിച്ചത് .വൈകാരികവും ശാരീരികവും സാമൂഹികവുമായ ഉത്തേജനങ്ങളോട് കൂടുതൽ സെൻസിറ്റീവ്” ആയ ആളുകളെ വിവരിക്കാൻ വേണ്ടിയാണു ”ഹൈലി സെൻസിറ്റീവ് പീപ്പിൾസ് ‘എന്ന പദം ഉപയോഗിച്ചത് .
ഇത്തരത്തിൽ വൈകാരിക ആഗീരണം നടക്കുന്നവർ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തങ്ങളുടേതായ കണ്ടു അസ്വസ്ഥരാകുന്നു .ഇത് അവരുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു .മറ്റേ വ്യക്തി അവരുടെ പ്രശ്നങ്ങളിൽ നിന്നും മോചിതനായത് പോലൂം വൈകാരിക ആഗീരണം സംഭവിച്ച ആൾക്ക് അതിന്റെ പാർശ്വഫലങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ആവുന്നില്ല .ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർ അവരെ ട്രിഗർ ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കുന്നത് പോലെയുള്ള ചെറിയ ചുവടുകൾ എടുക്കുന്നതിലൂടെ അവരുടെ വികാരങ്ങൾ സ്വയം നിയന്ത്രിക്കാനാകും .ഒരാൾക്ക് അമിതഭാരം അനുഭവപ്പെടുമ്പോൾ യോഗ , വ്യായാമങ്ങൾ തുടങ്ങിയവയിലൂടെ വികാരങ്ങൾ നിയത്രിക്കാനാവും . ഒരാളുടെ വികാരങ്ങൾ പ്രോസസ്സ് ചെയ്യാൻ സമയമെടുക്കുന്നു. ഈ പ്രോസസിങ് ടൈമിൽ കാര്യങ്ങളിൽ നിഷ്പക്ഷ വീക്ഷണം നൽകാൻ കഴിയുന്ന ഒരു സുഹൃത്തിനോട് സംസാരിക്കുകയോ അല്ലെങ്കിൽ തെറാപ്പി തേടുകയോ ചെയ്യുന്നത് മറ്റുള്ളവരിൽ നിന്ന് അവരുടെ വികാരങ്ങളെ വേർതിരിക്കാൻ സഹായിക്കും.
വൈകാരിക ആഗിരണത്തിൻ്റെ 10 അടയാളങ്ങൾ
1.ഒരു വലിയ കൂട്ടം ആളുകളുമായി ഇടപഴകിയ ശേഷം നിങ്ങൾക്ക് വൈകാരികമായും മാനസികമായും തളർച്ച അനുഭവപ്പെടുന്നു. തൽഫലമായി, നിങ്ങൾ സാമൂഹിക ഒത്തുചേരലുകളോ വലിയ ആൾക്കൂട്ടങ്ങളോ ഒഴിവാക്കുന്നു.
2. നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ “സെൻസിറ്റീവ്” എന്ന് വിശേഷിപ്പിക്കുകയോ ലേബൽ ചെയ്യുകയോ ചെയ്യുന്നത് പതിവാണ്.
ആക്രമണങ്ങൾ കാണുന്നത് നിങ്ങളെ വല്ലാതെ തളർത്തും . തൽഫലമായി, അക്രമം കാണിക്കുന്ന സിനിമകളോ ഷോകളോ നിങ്ങൾ ഒഴിവാക്കുന്നു.
3.നിങ്ങൾ കാരണം മറ്റൊരാൾ വിഷമിക്കും എന്ന ഭയം നിമിത്തം നിങ്ങൾ പലപ്പോഴും താല്പര്യമില്ലാത്ത ‘No’ പറയേണ്ട സാഹചര്യങ്ങളിൽ അത് പറയാതെ ആ ബന്ധത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു ,ആ ബന്ധം നിലനിര്ത്താന് വേണ്ടി പോരാടുന്നു .
4.നിങ്ങളുടെ ചുറ്റുമുള്ളവരുടെ മാനസികാവസ്ഥയെ നിങ്ങൾക്കു പെട്ടാന്നു മനസ്സിലാക്കാൻ കഴിയും ,അതിലൂടെ അവരുടെ വികാരങ്ങളെ നിങ്ങൾ നിങ്ങളുടേതായി പ്രതിഫലിപ്പിക്കുന്നു.
5.മറ്റൊരാളുടെ നിഷേധാത്മക വികാരങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്.
- പലപ്പോഴും വൈകാരിക ആഗിരണത്താൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ശ്വസന പ്രശ്നങ്ങൾ, വയറുവേദന, അല്ലെങ്കിൽ തൊണ്ടയിൽ മുറുക്കം തുടങ്ങിയ സോമാറ്റിക് ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങൾ ഉത്കണ്ഠയുടെ ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നു.
- നിങ്ങളുടെ ഫിസിക്കൽ സ്പേസ് ക്രമീകരിക്കുന്നത്തിനു പ്രാധാന്യം കൊടുക്കുന്നു . വൃത്തിഹീനമായ ഇടം നിങ്ങളെ അസ്വസ്ഥനാക്കുന്നു.
- നിങ്ങളുടെ മനസിന് ശതമായ മറ്റൊരു ആന്തരിക ലോകമുണ്ട്, നിങ്ങൾക്ക് എളുപ്പത്തിൽ ദിവാസ്വപ്നത്തിൽ വീഴാം
- നിങ്ങൾ ഒരേ സമയം തന്നെ മൾട്ടിടാസ്കിംഗുമായി പോരാടുന്നു.
10.മറ്റൊരാളെ വ്രണപ്പെടുത്തുമോ എന്ന ഭയം നിമിത്തം ‘ഇല്ല’ എന്ന് പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്.