ആലപ്പുഴ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് തെളിയിക്കുന്ന മറ്റൊരു വസുത കൂടെ പുറത്തുവരുകയാണ്. പ്രതിസന്ധി കടുത്തതോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളും കടത്തി ചികിത്സയ്ക്കും അഡ്മിഷന് ബുക്കിനും ഇനിമുതല്‍ പണം നല്‍കണം. സൗജന്യമായി നല്‍കിയിരുന്ന ബുക്കിനാണ് ഇപ്പോള്‍ 30 രൂപ ഈടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ടച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാരിന്റെ വിചിത്ര നടപടി. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സര്‍ക്കാരിന്റെ പ്രസില്‍ നിന്നും സൗജന്യമായിട്ടാണ് അഡ്മിഷന് ലഭിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികാരണം അച്ചടി നിലച്ചിരിക്കുകയാണ്.
അതിനാല്‍ ആശുപത്രിയില്‍ ബുക്ക് ലഭ്യമല്ല അതിനാലാണ് പുതിയ ഉത്തരവ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആശുപത്രി വികസന സമിതിയാണ് സ്വന്തം നിലയ്ക്ക് ബുക്ക് അച്ചടിച്ച് നല്കാന് തീരുമാനിച്ചത്.