ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. നാളെ ഉച്ചകഴിഞ്ഞ മൂന്ന് മണിക്കാണ് പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ശനിയാഴ്ച പ്രഖ്യാപിക്കും. അതേസമയം ജമ്മു കാശ്മീരിലെ വോട്ടെടുപ്പും ആലോചനയിലുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ബിജെപി 257 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ അംഗങ്ങളാി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് തീയതികള്‍ പ്രഖ്യാപിക്കാന്‍ ശനിയാഴ്ച വാര്‍ത്ത സമ്മേളനം നടത്തുന്നത്.