ന്യൂഡല്‍ഹി. ബിജെപി പ്രവേശനത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണം കെടുത്തിയ ശേഷമാണ് കോണ്‍ഗ്രസില്‍ ചില സ്ഥാനങ്ങള്‍ അവര്‍ തന്നതെന്നും. അവര്‍ പറയുന്നു അര്‍ഹമായ പരിഗണനയാണ് തന്നതെന്ന്. എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. വെസ് പ്രസിഡന്റായിരുന്ന തന്നെ തരം താഴ്ത്തി.
കെ മുരളീധരനെപ്പോലെ പലപാര്‍ട്ടിയില്‍ പോയി വന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ടന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍ ബിജെപിയുമായി സംസാരിച്ചത് അടുത്തിടെയാണ്. എത്രമാത്രം തന്നെ നടത്തി, നാണം കെടുത്തിയ ശേഷമാണ് അവര്‍ പറയുന്ന സ്ഥാനങ്ങള്‍ തനിക്ക് തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന തന്നെ എക്‌സിക്യൂട്ടീവിലേക്ക് തരം താഴ്ത്തി എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
അതേസമയം തന്നോട് അല്‍പം സഹതാപം കാണിച്ചത് കെപിസിസി പ്രസിഡന്റ് മാത്രമാണ്. അദ്ദേഹം സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി തന്നെ അപമാനിച്ചു. അച്ഛന്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തില്‍ എല്ലാം സഹിച്ചുവെന്നും. എന്നാല്‍ പിന്നീട് അതും നടക്കില്ലെന്ന് മനസ്സിലായി എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.