ന്യൂഡല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ വോട്ട് ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. തമിഴ്നാട്, കേരളം, തെലങ്കാന എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. ദക്ഷിണേന്ത്യയില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. ഒപ്പം വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും ബിജെപിയുടെ ലക്ഷ്യമാണ്.
അതേസമയം കേരളത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.യ ഹിന്ദു വോട്ടുകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും നേടാന്‍ സാധിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. രാവിലെ 10.30 ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തും.
പത്തനംതിട്ട, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിന് ശേഷം കൊച്ചിയിലേക്ക് പ്രധാനമന്ത്രി പോകും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഒരു ലക്ഷം പേര് പങ്കെടുക്കും. എന്‍ഡിഎയിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കും.