വ്യക്തമായ ഉദ്ദേശത്തോടെ കേന്ദ്ര ബി ജെ പി നേതൃത്വം അവതരിപ്പിക്കുന്ന സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖർ .രാജീവ് ചന്ദ്രശേഖർ നാളുകൾക്കു മുന്നേ തന്നെ തിരുവനന്തപുരം പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു .പക്ഷെ അതൊന്നും മാധ്യമങ്ങൾ കണ്ടില്ലെ.പി സി ജോർജ് അടക്കമുള്ള പല പ്രമുഖ നേതാക്കളെയും ബിജെപിലേക്കു എത്തിച്ചതിനു പിന്നിൽ aപിന്നിൽ രാജീവ് ചന്ദ്രശേഖറിന് വലിയ പങ്കുണ്ട് .
നമ്മൾ വോട്ട് ചെയ്തു ജയിപ്പിക്കുന്ന സ്ഥാനാർഥിയെ കൊണ്ട് സമൂഹത്തിനും നാടിനും സംസ്ഥാനത്തിനും മാത്രം അല്ല ഇന്ത്യ മഹാരാജ്യത്തിനെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ ഒരിക്കൽ പോലും ചിന്തിക്കാതെ വോട്ട് ചെയ്യുന്നവരാണ് മലയാളികൾ .
.തിരുവനന്തപുറത്തു ശശിതരൂരിന്റെ നേരിടാൻ ഒരു ബിജെപിയുടെ താര സ്ഥാനാർഥി വരും .എന്നൊക്കെ കഥകൾ ഇറക്കി മലയാള മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ മത്സരിച്ചു .ഇപ്പോഴിതാ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നു .ശശി തരൂറിനെ നേരിടാൻ രാജീവ് ചന്ദ്ര ശേഖറിന് കഴിയില്ല എന്ന തരത്തിലുള്ള ക്യാപ്സ്യൂളുകൾ ദിവസം ആറു നേരം വച്ച് വിഴുങ്ങാൻ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ പോരാളികളും മാധ്യമങ്ങളും ആരംഭിച്ചിട്ടുണ്ട് .ഇടതുകളിലെ മന്ത് വലതു കാലിലേക്ക് വലതു കാലിലെ മന്ത് ഇടതു കളിലേക്കും മാറ്റി മാറ്റി നാറാണത്തുഭ്രാന്തൻ കളി പരീക്ഷിക്കുന്നവരാണ് മലയാളികൾ .ഇരുകാലിലിലും എത്ര തവണ മാറ്റി പരീക്ഷിച്ചിട്ടും അസുഖം മാത്രം മാറുന്നില്ല എന്ന യാഥാർഥ്യം ആരും മനസിലാകുന്നില്ല.
രാജീവ് ചന്ദ്ര ശേഖർ ആരാണ് ,ഈ പാർലമെന്റ് എലെക്ഷനിൽ മറ്റുസാരിക്കാൻ അദ്ദേഹത്തിന് എന്തെങ്കിലും യോഗ്യത ഉണ്ടോ .തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും മുന്നേ മലയാളികൾ ചിന്ദിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .ശശി തരൂർ ഇപ്പോൾ തുടർച്ചയായി പത്തുവർഷം പാർലമെന്റിൽ ഇരുന്നു .എന്നിട്ട് തിരുവനന്തപുരത്തിന് എന്ത് നേട്ടം ആണുണ്ടായത് .അദ്ദേഹത്തിന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നുണ്ട് .അതല്ലാതെ രാജ്യത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല .കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പോലും ഒരു താല്പര്യവും ഇല്ലാത്ത ആളാണ് ശശി തരൂർ .ശശി തരൂർ കഴിവുള്ള നേതാവ് തന്നെ ആണ് .പക്ഷെ അദ്ദേഹം നിൽക്കുന്ന കോൺഗ്രസ് എന്ന മണ്ണ് വളക്കൂറുള്ളത് അല്ല .ഒരിക്കൽ കൂടി വളക്കൂറില്ലാത്ത കോൺഗ്രസ് മണ്ണിൽ നിന്ന് ശശി തരൂരിനെ വിജയിപ്പിച്ചാലും . ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ് .
കേന്ദ്ര ഗോവെര്മെന്റ് കേരളത്തിന് വച്ച് നീട്ടുന്ന വികസങ്ങൾ ഒന്നും പൂർണമായി ജനങ്ങളിലേക് എത്തുന്നില്ല .അതിനു കാരണം കേരളത്തിലെ സിസ്റ്റം തന്നെ ആണ് .ആ സിസ്റ്റം മാറ്റണം എങ്കിൽ അതിനു പ്രാപ്തരായ ജനപ്രതിനിധികൾ വേണം .അതിനു പറ്റിയ സ്ഥാനാർഥി തന്നെ ആണ് രാജീവ് ചന്ദ്രശേഖർ .ബിജെപി കേന്ദ്ര നേതൃത്വം ഒരു തീരുമാനം എടുത്താൽ അതിനു പിന്നിൽ വലിയ പദ്ധതികളും ഉണ്ടാവും .പെട്ടന്നൊരു ദിവസം ഒരു സ്ഥാനാർഥിയെ പ്രതിഷ്‌ടിച്ചു വിജയിപ്പിക്കാൻ കഴിയില്ല എന്നത് പകൽ പോലെ വ്യക്തം ആണ് ,പ്രതേകിച്ചു കേരളത്തിൽ .
.തിരുവനന്തപുറത്തു ഇത്തവണയും പാർട്ടി മാത്രം നോക്കി വോട്ട് ചെയ്താൽ അതിന്റെ നഷ്‌ടം കേരളത്തിന് മാത്രം ആവും .വികാസങ്ങളുടെയും തൊഴിൽ അവസരങ്ങളുടെയും വാതിൽ കേരളത്തിനു തുറന്നു തരാൻ കഴിവുള്ള ശക്തനായ ഒരു സ്ഥാനാർഥി ആണ് ആണ് ചന്ദ്രശേഖർ .
മികച്ച ഐ ടി വിദക്ദ്ധനും സംരംഭകനും കേന്ദ്രമന്ത്രിയും അന്ന് അദ്ദേഹം .കേരളത്തെ ഐ ടി ഹബ് ആക്കാനും സംരംഭംകൾ കൊണ്ടുവരാനും രാജീവ് ചന്ദ്രശേഖരന് കഴിയും കേരളത്തിലെ വ്യവസായ മേഖലയെയും ഐ ടി മേഖലയെയും വളർത്തി സംസ്ഥാനത്തെ സാമ്പത്തികമായി വളർത്താനും ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ തുറക്കാനും രാജീവ് ചന്ദ്രശേഖറിന് കഴിയും
യുവാക്കൾക്കിടയിലേക്കായിരുന്നു രാജീവ് ചന്ദ്രശേഖർ തന്റെ പ്രവർത്തന മണ്ഡലം തുറന്നത് .അത് നാളുകൾക്കു മുന്നേ തുടങ്ങി എന്ന കാര്യം പലരും അറിഞ്ഞിട്ടില്ല .കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള കോളേജുകൾ കേന്ദ്രീകരിച്ചായിരുന്നു രാജീവ് ചന്ദ്രസശേഖരിന്റെ നീക്കം.പയ്യെ തിന്നാൽ പേനയും തിന്നാം എന്ന രീതിയിൽ പോകുന്ന പാർട്ടി ആണ് ബിജെപി. അത് തന്നെ ആണ് ബിജെപിയുയുടെ വിജയവും .ദീർഘകാലത്തെ ലക്ഷ്യങ്ങളോടെ ആണ് ബിജെപി നീക്കം .അതിൽ കേരളത്തിൽ അവതാരിപ്പിക്കുന്ന പുതിയ കരുത്തനായ നേതാവാണ് രാജീവ് ചന്ദ്രശേഖർ .കേരളത്തിലെ സംരംഭങ്ങളുടെ താക്കോലുമായി കേന്ദ്രം അയക്കുന്ന കേന്ദ്രത്തിന്റെ പ്രതിനിധി .
ബിജെപി കേന്ദ്ര നേതൃവവുമായി നേരിട്ട് ബന്ധമുള്ള രാജീവ് ചന്ദ്രശേഖരന് കേരളത്തിലേക്ക് വികസനം എത്തിക്കാൻ വളരെ എളുപ്പവും ആണ്
സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണല്ല കേരളം .അതിനു കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആണ് .സംരഭങ്ങൾ ആണ് ഓരോ നാടിന്റെയും സാമ്പത്തിക സ്രോതസ്സിൽ ഏറ്റവും പ്രധാനം .കേരളത്തിലെ ഇപ്പോഴുള്ള പ്രധാനപ്രശ്നം ആണ് തൊഴിലില്ലായ്മ .സംരംഭങ്ങൾ വന്നാൽ തൊഴിലില്ലായ്മ കുറയും കേരളത്തിലെ യുവാക്കളുടെ വിദേശ കുടിയേറ്റം കുറയും .അങ്ങനെ പലരീതിയിൽ കേരളത്തെ രക്ഷിക്കാൻ കഴിയുന്ന രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാനോ അതോ പഴയ നാറാണത്തു ഭ്രാന്തൻ കളി തുടർന്ന് മന്തുമായി ജീവിക്കണോ എന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ വോട്ടര്മാര്ക് തീരുമാനികാം