കുറച്ചു കാലങ്ങളായി പരാജയത്തിന്റെ കയ്പ് അറിയുന്നവരാണ് കോൺഗ്രസ്. ഈ തിരഞ്ഞെടുപ്പിലും കാത്തിരിക്കുന്നത് എന്താവുമെന്ന ഭയം നെഹ്‌റു കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പരാജയത്തിന്റെ ഭീതിയിലാണ് രാഹുൽ ഗാന്ധി ഉത്തരേന്ത്യ വിട്ടു വായനാട്ടിലേക് കുടിയേറിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പതിവ് നടപടികളും യോഗങ്ങളുമൊക്കെ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത്
പുരോഗമിക്കുമ്പോൾ ,പാർട്ടിക്കുള്ളിൽ ഏറ്റവും ചർച്ചയാകുന്ന ചോദ്യമിതാണ് – ഉത്തർ പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും ആരാവും മത്സരിക്കുക? കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ അക്കാര്യത്തിൽ കോൺഗ്രസിന് ആശങ്ക ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ് ഏറ്റവും ആദ്യം സ്ഥാനാർഥികളെ നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു ഈ രണ്ടു മണ്ഡലങ്ങൾ. ആയ ആത്മവിശ്വാസം കോൺഗ്രസിന് നഷ്ടമായി.
ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിചു പോയ്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റ്നഷ്ടമാവുമോ എന്ന ആശങ്ക.
അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ സോണിയ ഗാന്ധിയും ഇതായിരുന്നു പതിവ് രീതി. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിൽ ആരു മത്സരിക്കണമെന്നു തീരുമാനിക്കാൻ മുൻപ് ചർച്ചയുടെ ആവശ്യം പോലുമില്ലാതിരുന്ന കോൺഗ്രസ്. എന്നാൽ ഇപ്പോൾ ഇരു മണ്ഡലങ്ങളെയും കുറിച്ച് തലപുകയ്ക്കുകയാണ്. പരാജയച്ചൂട് ഒരു വട്ടം കൂടെ അനുഭവിക്കാൻ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭയമുണ്ട് എന്ന കാര്യം തീർച്ച 2019ൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ മലർത്തി അടിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു.ഇത്തവണയും സ്‌മൃതി ഇറാനി തന്നെ ആണ് അമേഠിയിൽ ബി ജെ പി സ്ഥാനാർഥി. റായ്ബറേലിയിൽ ജയിച്ച സോണിയ അനാരോഗ്യം മൂലം ഇക്കുറി മത്സരത്തിൽ നിന്നു മാറിനിൽക്കുന്നു .ഈ രണ്ടു പ്രധാന സീറ്റുകളിലും ആരു സ്ഥാനാർഥിയാകുമെന്ന ചോദ്യത്തിന് ദേശീയ നേതൃത്വത്തിൽ പലർക്കും ഉത്തരമില്ല.
21ന്റെ ശാപം നെഹ്‌റു കുടുംബത്തെ ബാധിച്ചിരിക്കുന്നു എന്ന ചർച്ചകൾ കോൺഗ്രസ് അകത്തളങ്ങളിൽ സജീവമാണ്.അമേഠിയിൽ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നത് 21ന്റെ ശാപമാണെന്ന വിശ്വാസം. ഓരോ 21 വർഷം കൂടുമ്പോഴും കോൺഗ്രസ് അമേഠിയിൽ പരാജയപ്പെടുന്ന പതിവ് കഴിഞ്ഞതവണയും തെറ്റിയില്ല. മുൻപ് 2 തവണയാണു കോൺഗ്രസിന് അമേഠിയിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നത്. 1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് പരാജയപ്പെട്ടു .പിന്നീട ഇരുപത്തി ഒന്ന് വര്ഷങ്ങള്ക്കു ശേഷം 1998ൽ ബിജെപിയുടെ സഞ്ജയ് സിങ്ങും ഇവിടെ ജയിച്ചു. അതിനു ശേഷം 21 വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്നത് 2019 ആണ് . 2019ലും ആ ശാപം പിന്തുടർന്നെത്തി.അപ്പോഴും തോൽവി തന്നെ ഫലം. 21ന്റെ കണക്ക് നിരത്തിയ ശേഷം നേതാക്കൾ പറയുന്നത് ഇങ്ങനെ ആണ് – ‘21ന്റെ ശാപം ഇനി എന്തായാലും ഇത്തവണ ഉണ്ടാവില്ല .ഇക്കുറി രാഹുലിന് വിജയമുറപ്പാണ്.