ഒരു സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിക് ഒരു മുസ്ലിം സ്ഥാനാർഥി പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെങ്കിൽ അവിടത്തെ മുസ്ലിങ്ങൾ ആ പാർട്ടിക്കു വോട്ട് ചെയ്യുമോ? ഉത്തരം നിസ്സാരം അല്ല എന്ന് തന്നെ ആവും മലയാളികൾ ചിന്തിക്കുക. ഉത്തർപ്രദേശിലെ മുസ്ലിങ്ങൾ ആണ് ഈ പതിവ് തെറ്റിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഉത്തർപ്രദേശിൽ ഒരു സ്ഥാനാർഥി പോലും ഉണ്ടായിരുന്നില്ല. പക്ഷെ 10 ശതമാനം മുസ്ലിം വോട്ടുകൾ 2019 യിൽ ബിജെപി നേടി. എന്താവും മുസ്ലിം വോട്ടർമാർ ബിജെപിക്കു ഒപ്പം നിൽകുന്നത്. അതിനു ഒരേ ഒരു കാരണമേ ഉള്ളു ,മുസ്ലിങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ. ബിജെപിയ്‌ക്ക് ഇക്കുറിയും ഉത്തർപ്രദേശിൽ മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ല. 2024ൽ 15 ശതമാനം മുസ്ലിംവോട്ടുകൾ നേടുകയാണ് ലക്ഷ്യം.
യോഗി സർക്കാർ ഉത്തർപ്രദേശിലെ മുസ്ലിം സമുദായത്തിന് നൽകുന്ന സൗജന്യങ്ങളും സാമ്പത്തിക സഹായങ്ങളും തന്നെയാണ് പത്തു ശതമാനം മുസ്ലിം വോട്ടുകൾ ബി ജെ പിക്ക് നേടി കൊടുത്തത് . യുപിയിലെ പസ്മാന്ദ മുസ്ലിം വിഭാഗങ്ങൾ മോദി സർക്കാരിന് സർവ്വ പിന്തുണയും നൽകുന്നവരാണ് . യുപിയിലെ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് കൻവർ ബാസിത് അലി പറയുന്നത് ഇങ്ങനെ ആണ് :” 20,000 ബൂത്തുകളിൽ ആയിരുന്നു 2019ൽ ബിജെപിയ്‌ക്ക് മുസ്ലിം വോട്ടുകൾ നഷ്ടമായത്.
ഇത്തവണ ഈ ബൂത്തുകളിൽ സ്ത്രീകളടക്കം 11 പേരുടെ സംഘങ്ങൾ പ്രവർത്തിക്കും. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ മുസ്ലിം കുടുംബങ്ങളെ കണ്ടെത്തും ..ആകുടുംബങ്ങളിൽ ഈ സംഘങ്ങൾ എത്തും. മാറി നിൽക്കുന്ന ഓരോ ബൂത്തുകളിലും 50 മുസ്ലീം വോട്ടുകൾ വീതമെങ്കിലും പിടിക്കുകയാണ് ലക്ഷ്യം. അതുവഴി 2019ൽ 10 ശതമാനം മുസ്ലിം വോട്ടുകൾ കിട്ടിയ സ്ഥാനത്ത് 2024ൽ 15 ശതമാനം മുസ്ലിം വോട്ടുകൾ ബിജെപിയുടെ നേടാൻ ശ്രമിക്കുന്നു . “
സമാജ് വാദിയും ബഹുജൻ സമാജ് വാദി പാർട്ടിയും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട് .എന്നാൽ ബിജെപിയ്‌ക്ക് ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയും പടിഞ്ഞാറൻ യുപിയിൽ ഇല്ല.മുൻപ് ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 1200 സീറ്റുകളിൽ പസ്മാന്ദ മുസ്ലിങ്ങളെ മത്സരിപ്പിച്ചിരുന്നു. മുസ്ലിംസമുദായത്തിൽ പസ്മാന്ദ മുസ്ലിം വിഭാഗക്കാരാണ് 85 ശതമാനവും .പിന്നാക്കക്കാരായ ഈ വിഭാഗം സമാധാനപ്രിയരായ വിഭാഗം ആണ് . ഇവർക്ക് വലിയ തോതിലാണ് യോഗി സർക്കാരിൽ നിന്നും ക്ഷേമപദ്ധതികൾ ലഭിക്കുന്നുണ്ട്.