വളരെ കാലത്തെ കാത്തിരിപ്പിന് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുവാന്‍ ഒരു സംഘത്തെ ഇന്ത്യയിലേക്ക് മസ്‌ക് ഉടന്‍ അയയ്ക്കും എന്നാണ് വിവരം. ഈ സംഘം ഈ മാസം തന്നെ ഇന്ത്യയിലെത്തും.
തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ് പഠനം നടത്തുക. കുറഞ്ഞത് 4150 കോടിയിലധികം രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില് നടത്തുകയാണ് ടെസ്ലയുടെ ലക്ഷ്യം. ഇവി വിപണിയില്‍ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ടെസ്ല വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് മസ്‌ക് എത്തുന്നതോടെ ഇവി വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്.