ലോകത്തിലെ ഭൂരിഭാഗം വമ്പന്‍ കമ്പനികളെയും നയിക്കുന്നത് ഇന്ത്യക്കാരാണ്. നാം അറിയുന്ന ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ലെയും ഇവരില്‍ ചിലര്‍ മാത്രമാണ്. എന്നാല്‍ നാം അറിയുന്ന ഇവരല്ല ആഗോള ഇന്ത്യന്‍ സിഇഒമാരില്‍ സമ്പന്നര്‍ അത് ഒരു വനിതയാണ്.
അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാലാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. ഹുറൂണ്‍ ഇന്ത്യയാണ് ആഗോള ഇന്ത്യന്‍ സിഇഒമാരുടെ സമ്പന്ന പട്ടിക പുറത്തുവിട്ടത്. 62കാരിയായ ജയശ്രീ ഉള്ളാലിന്റെ ആസ്തി 20800 കോടിയാണ്.
ജയശ്രീ ഉള്ളാല്‍ തന്നെയായിരുന്നു 2022ലും ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഒന്നാമത്. 16600 കോടിയായിരുന്നു 2022ല്‍ ജയശ്രീയുടെ ആസ്തി. അതേസമയം കോട്ടയം കാരനായ തോമസ് കുര്യനാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിള്‍ ക്ലൗഡ് സിഇഒയാണ് തോമസ് കുര്യന്‍.