ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു. കരിപ്പൂരില്‍ നിന്നുമാത്രം 1200 പേരാണ് നിരാശയോടെ വീട്ടിലേക്ക് തിരികെ മടങ്ങിയത്. സമരം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ കുവൈത്ത്, ദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വ്യാഴ്ച മാത്രം അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം ബുധനാഴ്ച മാത്രം 1200 പേര് യാത്ര ചെയ്യാന്‍ സാധിക്കാതെ മടങ്ങി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചിരുന്നു.