കേരള സര്‍ക്കാര്‍ പൂര്‍ണപരാജയം എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പിണറായി വിജയന് അധികാരത്തില്‍ എത്തിയ ശേഷം 2016 ജൂണിനും 2022 ഓഗസ്റ്റിനും ഇടയില്‍ സംസ്ഥാന്ത് നടന്നത് 431 ബോംബ് സ്ഫോടനക്കേസുകളാണ്. എന്നാല്‍ ഈ കേസുകളില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും പൂര്‍ണപരാജയമായിരുന്നു.
അതേസമയം 162 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 205 കേസുകളാണ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ചത്. ഒപ്പം തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കേസുകളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ബോംബ് കേസുകളില്‍ പ്രതികള്‍ കൂടുതലും ഭരണ കക്ഷിയായ സിപിഎമ്മില്‍ നിന്നുള്ളവരായതിനാല്‍ കേസ് പോലീസ് മനപ്പൂര്‍വം അവസാനിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസുകള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ബോംബ് കേസുകള്‍ക്ക് പുറമെ കേരളത്തില്‍ ഈ കാലയളവില്‍ 150 ഗുണ്ടാ ആക്രമണ കേസുകള്‍ രജിസ്ട്രര്‍ ചെയ്തതില്‍ 142 എണ്ണത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.
സിപിഎം കേരള മോഡല്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്നത്.