ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ട്പ്പായ അഗ്നികുല്‍ കോസ്‌മോസ് വിസിപ്പിച്ച ആദ്യ റോക്കറ്റ് അഗ്നിബാന്‍ സോ സോര്‍ട്ടെഡ് എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റിന് കമ്പനി ഉപയോഗിച്ചത് സെമി ക്രയോജിക് എഞ്ചിനാണ്. അതേസമയം ഇസ്‌റോ ഇതുവരെ സെമി ക്രയോജനിക് എഞ്ചിന്‍ പരീക്ഷിച്ചിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും രാവിലെ 7.15നായിരുന്നു വിക്ഷേപണം.
അഗ്നിബാന്‍ പൂര്‍ണമായും തദ്ദേശിയമായിട്ടാണ് നിര്‍മ്മിച്ചത്. ഇത് ഒരു സ്‌റ്റേജ് മാത്രമുള്ള റോക്കറ്റാണ്. റോക്കറ്റിന് 6.2 മീറ്റര്‍ നീളവും 575 കിലോഗ്രാം ഭാരവും ഉണ്ട്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിന്റെ പരീക്ഷണമാണ് നടന്നത്. തദ്ദേശിയമായി വികസിപ്പിച്ച സബ് കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
റോക്കറ്റില്‍ കെറോസിനും മെഡിക്കല് ഗ്രേഡ് ലിക്വിഡ് ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സെമിക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്‌റോയും. 2000 കിലോന്യൂട്ടണ്‍സ് ത്രസ്റ്റുള്ള എഞ്ചിനാണ് ഇസ്‌റോ വികസിപ്പിക്കുന്നത്.
അഗ്നിബാന്‍ റോക്കറ്റിന്റെ വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നാല് തവണ മാറ്റിവെച്ചിരുന്നു. 2017ല്‍ എയറോസ്‌പേസ് എഞ്ചിനീയറായ ശ്രീനാഥ് രവിചന്ദ്രനും എസ്പിഎം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്‌മോസ് സ്ഥാപിച്ചത്.