ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല് സെല്‍ ബസുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈന്യവും. ഇത് സംബന്ധിച്ച കരാറില്‍ സൈന്യവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കരാറിന്റെ അടിസ്ഥാനത്തില്‍ ഫ്യുവല്‍ സെല്‍ ബസ് സൈന്യത്തിന് കൈമാറി.
ബസില്‍ 37 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. 30 കിലോ ഗ്രം ഹൈഡ്രജന്‍ ഉപയോഗിച്ച് 250 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കുവാനും ബസിന് സാധിക്കും. ബസില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വെള്ളം മാത്രായിരിക്കും വാഹനം പുറന്തള്ളുക. ഇത്തരത്തിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യവാഹനമാണിത്.
മലിനീകരണം ഇല്ലാ എന്നതിന് പുറമെ ഉയര്‍ന്ന ഊര്‍ജക്ഷമതയും ഭാരം വഹിക്കാനുള്ള ശേഷിയുമാണ് ഹൈഡ്രജന്‍ വാഹനങ്ങളുടെ സവിശേഷത.