ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടാത്തവര്‍ ചുരുക്കമാണ്. ചിലര്‍ അത്തരം സാഹചര്യങ്ങളില്‍ കാലിടറി വീഴുമ്പോള്‍ ചിലര്‍ അതിനെ അവസരമാക്കിമാറ്റി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അത്തരത്തില്‍ യാതനകളെ വിജയമാറ്റിയ ഒരു വനിതയുടെ ജീവിതമാണ് ഇനി പറയുന്നത്. ലിസ ജോണ്‍സണ്‍ എന്നാണ് ആ വനിതയുടെ പേര് വിവാഹമോചനവും പിന്നീട് 36 ലക്ഷം രൂപ കടവും ഉണ്ടായിരുന്ന ലിസയ്ക്ക് ഇന്ന് സ്വന്തമായി സ്വകാര്യ വിമാനവും 165 കോടിയുടെ ആസ്തിയുമാണുള്ളത്.
ഇരട്ടക്കുട്ടികളുടെ മാതാവായ ലിസ ഇംഗ്ലണ്ടിലെ ബെഡ്‌ഫോഷെയര്‍ സ്വദേശിയാണ്. വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെ ലിസയ്ക്ക് വലിയ കടബാധ്യതയും ഉണ്ടായി. ജീവിതം മുന്നോട്ട് പോകാന്‍ സാധിക്കാതെ പ്രയാസപ്പെട്ടു. അതേസമയം ലിസ പിതാവിനൊപ്പം ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ലിസ അക്കാലത്ത് മറ്റുള്ളവര്‍ ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മറ്റുള്ളവരില്‍ നിന്നും സമ്മര്‍ദ്ദവും പരിഹാസങ്ങളും മാത്രമായിരുന്നു ലിസയ്ക്ക് നേരിടേണ്ടി വന്നിരുന്നത്.
27 വയസ്സില്‍ ലിസ നിയമ ബിരുദം നേടി. പിന്നീട് മികച്ച ശമ്പളത്തിന് ജോലി ലഭിച്ചു. പിന്നീട് വിവാഹം കഴിച്ചു ലിസ. എന്നാല്‍ ദാമ്പത്യ ജീവിതം അത്ര വിജയകരമായിരുന്നില്ല. കുട്ടികളെ വളര്‍ത്താന്‍ ലിസയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് ബിസനസ് തുടങ്ങാന്‍ ലിസ തീരുമാനിച്ചു. തുടര്‍ന്ന് ബിസിനസ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ വായിച്ച ലിസ. പിന്നീട് അതിനെക്കുറിച്ച് ആളുകള്‍ക്ക് ക്ലാസ് എടുക്കുവാന്‍ ആരംഭിച്ചു.
വിവാഹ മോചനം നേടി ഏഴ് വര്‍ഷത്തിനുള്ളല്‍ അവര്‍ കടംവീട്ടി. മണിക്കൂറില്‍ ഒരു കോടി വരെയാണ് തന്റെ വരുമാനം എന്ന് ലിസ പറയുന്നു.