ലോകത്തിലെ വന്‍ ശക്തികള്‍ എല്ലാം പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ്. ഓരോ ദിവസവും നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന രംഗത്ത് മുന്നിലാണ് ഇന്ത്യയും അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍. പ്രതിരോധ രംഗത്ത് ആളില്ലാ വിമാനങ്ങളുടെ കാലമാണ് ഇപ്പോള്‍. ഇന്ത്യയും ചൈനയും എല്ലാം ഈ രംഗത്ത് കടുത്ത മത്സരം കാഴ്ച വെക്കുകയും ചെയ്യുന്നു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ പത്തിലൊന്ന് വിലയ്ക്ക് ആളില്ലാ ബോംബര്‍ വിമാനം ഇന്ത്യയില്‍ തന്നെനിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ ബഹിരാകാശ കമ്പനിയായ ഫ്‌ലൈയിംഗ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ടെക്‌നോളജി. ഇന്ത്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രിഡേറ്റര്‍ ഡ്രോണികള്‍ക്ക് 250 കോടിയാണ് വില. എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് അവരുടെ വിമാനത്തിന് 25 കോടിക്ക് ലഭിക്കും എന്നാണ്.
പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് ആളില്ലാ വിമാനം എന്നാണ് കമ്പനിയുടെ അവകാശ വാദം. 100 കിലോ ഗ്രാം പേലോഡ് ശേഷിയാണ് വിമാനത്തിനുള്ളത്. കൃത്യമായി വ്യോമാക്രമണം നടത്തുവാനും ആയുധങ്ങള്‍ വിക്കുവാനും ഈ വിമാനത്തിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
12 മുതല്‍ 20 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാനും 370 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ സഞ്ചരിക്കുവാനും വിനത്തിന് സാധിക്കും.