തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയതോടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ശക്തമായിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയ കരാറില്‍ ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒപ്പുവെച്ചു. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യ ആദ്യമായി വിദേശത്ത് ഒരു തുറമുഖം കൈകാര്യം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2016ലെ ഇറാന്‍ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റ് ഹസല്‍ റൂഹാനിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തുറമുഖത്തെ ഇന്ത്യയുടെ പങ്ക് വിപുലീകരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.
ഇന്ത്യ നാല് ഘട്ടങ്ങളിലായിട്ടാണ് ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം എട്ട് ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാന്‍ തുറമുഖത്തിന് സാധിക്കും. അതേസമയം തുറമുഖത്തിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 32 ജെട്ടികള്‍ ഉണ്ടാകും. ഒപ്പം 82 ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാനും സാധിക്കും.
ഇന്ത്യയ്ക്കും ഇറാനും ചബഹാര്‍ തുറമുഖത്തിലുള്ള പ്രധാന്യം
ഒമാന്‍ കടലിടുക്കിന്റെ മുഖത്തായി സ്ഥിതി ചെയ്യുന്ന തുറമുഖം ഇറാനിലെ ഏറ്റവും കൂടുതല്‍ ആഴത്തിലുള്ള തുറമുഖം കൂടിയാണ്. അതേസമയം പാക്കിസ്ഥാന്റെ അതിര്‍ത്തിയുടെ പടിഞ്ഞാറ് ഭാഗത്താണ് ചബഹാര്‍ തുറമുഖം. അന്തരാഷ്ട്ര സമുദ്ര വ്യാപാര റൂട്ടിലും തുറമുഖം ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ചൈന പാക്കിസ്ഥാനുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്വദര്‍ തുറമുഖത്തിന് സമീപത്താണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാര്‍ തുറമുഖം. ഇന്ത്യയുടെ തുറമുഖവുമായിട്ടുള്ള ബന്ധം ആരംഭിക്കുന്നത് 2002ല്‍ ഇറാന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ഹസന്‍ റൂഹാനി അന്നത്തെ ഇന്ത്യന്‍ എന്‍എസ്എ ബ്രജേഷ് മിശ്രയുയി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്.
തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായി വിഷയത്തില്‍ ഇറാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പാക്കിസ്ഥാനെ ഒഴിവാക്കിു അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായും ഇന്ത്യയ്ക്ക് നേരിട്ട് വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ഇന്ത്യ ചബഹാര്‍ തുറമുഖത്തെ ഒരു ട്രാന്‍സിറ്റ് ഹബ്ബായിട്ടാണ് ഉപയോഗിക്കുക. തുറമുഖം ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലുള്ള ചരക്ക് നീക്കം വേഗത്തിലാക്കും.
ഒപ്പം ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് ഇടനാഴിയുടെ ഭാഗമായി വരുന്ന ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നി രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് ചബഹാര്‍ തുറമുഖം ചൈന ഉയര്‍ത്തുന്നവെല്ലുവിളികളെ നേരിടുവാന്‍ മാത്രം ശക്തിയുള്ളതാണ്. പാക്കിസ്ഥാനിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ചബഹാര്‍ തുറമുഖം ഇന്ത്യയെ സഹായിക്കും. പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന തുറമുഖം വഴി എണ്ണ ചൈനയിലേക്ക് പി ഒ കെ വഴി എത്തിക്കുവാനാണ് ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ചബഹാര്‍ തുറമുഖം ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടുവാന്‍ സാധിക്കുന്നതാണ്.