കേരളത്തില്‍ പിണറയി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ ബാറുകളുടെ എണ്ണത്തില്‍ വര്‍ധന. എന്നാല്‍ ബവ്‌റിദസ് മദ്യവില്‍പന ശാലകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എട്ട് വര്‍ഷത്തിനിടെ 475 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ 297 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍.
പുതിയ 297 ബാറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ കേരളത്തിലെ ബാറുകളുടെ എണ്ണം 801 എന്ന റെക്കോര്‍ഡ് നമ്പരിലെത്തി. അതേസമയം ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ പുതിയതായി ആരംഭിക്കാന്‍ നിരവധി തടസ്സങ്ങളാണ് നേരിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 338 ഷോപ്പുകളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 277 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
68 ഷോപ്പുള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ കാരണം പലതും തുറക്കാന്‍ സാധിച്ചില്ല.